6വയസ്സുകാരിയെ പീഡിപ്പിച്ച 19കാരന്‍ പിടിയില്‍
മപുസ(ഗോവ): ആറുവയസ്സുകാരിയെ പീഡിപ്പിച്ച 19കാരനെ പൊലീസ് അറസ്റ്റുചെയ്‌തു. പനജിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ മപുസയിലെ താര്‍ സ്വദേശിയായ സന്തോഷ് തല്‍വാറാണ് പൊലീസ് പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ തല്‍വാറിനെ നാല് ദിവസത്തേയ്‌ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അയല്‍വീട്ടില്‍ താമസിക്കുന്ന ആറുവയസ്സുകാരയെയാണ് തല്‍വാര്‍ പീഡിപ്പിച്ചത്.
എട്ട് ദിവസം മുമ്പ് സംഭവം നടന്നെങ്കിലും കുട്ടിയുടെ മാതാവ് തിങ്കളാഴ്‌ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. ടിവി പരിപാടി കാണിക്കാമെന്ന് പറഞ്ഞ് തന്റെ വീട്ടിലേയ്‌ക്ക് വിളിച്ചുവരുത്തിയശേഷമാണത്രേ തല്‍വാര്‍ കുട്ടിയെ പീഡിപ്പിച്ചത്.
ഇയാള്‍ മപുസ മുനിസിപ്പാലിറ്റിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്. ശിക്ഷാനിയമത്തിലെ 354ാം വകുപ്പുപ്രകാരവും ചില്‍ഡ്രന്‍ ആക്ടിലെ എട്ടാം വകുപ്പു പ്രകാരവുമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് തല്‍വാറിനെ അറസ്റ്റുചെയ്‌തത്.












Click it and Unblock the Notifications