കൊല്‍ക്കത്തയില്‍ സ്‌ഫോടനം നടക്കുമെന്ന് ഇ-മെയില്‍ ഭീഷണി
കൊല്‍ക്കത്ത: നഗരത്തില്‍ സ്‌ഫോടന പരമ്പര നടത്തുമെന്ന ഇ-മെയില്‍ ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദ്ദേശം. കൊല്‍ക്കത്തയിലെ പ്രധാന തെരുവുകളിലും ഹൈക്കോടതിയുള്‍പ്പടെയുള്ള ചില പ്രധാന സ്ഥലങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്തുമെന്നാണ് ഭീഷണിയില്‍ വ്യക്തമാക്കിയിരുന്നത്.
ചൊവ്വാഴ്‌ച വൈകീട്ടോടെയാണ് ഇ-മെയില്‍വഴി അയച്ച ഭീഷണി സന്ദേശം ടിവി ചാനലുകള്‍ക്കും മറ്റ് മാധ്യമസ്ഥാപനങ്ങള്ക്കും ലഭിച്ചത്. ഇതിനെത്തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് ഏറെ നേരം പരിശോധനകള്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ബാംഗ്ലൂര്‍, അഹമ്മദാബാദ് സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് ഭീഷണിയെ ഗൗരവമായെടുത്തിട്ടുണ്ട്.
കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് പ്രദേശത്തുള്ള സൈബര്‍ കഫേയില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് കഫേയുടെ ഉടമയുടെ മകനായ കൗശിക് ബോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
രാത്രി വൈകിയും പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. കെഫേയില്‍ നിന്നും മെയില്‍ അയച്ചവരെ തിരിച്ചറിയാന്‍ കഴിയുമെന്ന് ഇയാള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ കഫേ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications