ഒളിച്ചോടിയ പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി
മഞ്ചേരി: ഭര്‍ത്താവിനെയും രണ്ടുമക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി.
ആനക്കയം ഗ്രാമപഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡ് അംഗം ഉമ്മുകുല്‍സുവിനെയാണ് ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യയായി പ്രഖ്യാപിച്ചത്.തുടര്‍ച്ചയായി മൂന്നുയോഗങ്ങളില്‍ പങ്കെടുക്കാത്തതിനാണ് ഉമ്മുകുല്‍സുവിനെതിരെ കമ്മീഷന്‍ നടപടിയെടുത്തത്.
മുസ്ലിം ലീഗ് ടിക്കറ്റില്‍ വിജയിച്ച ഉമ്മുകുല്‍സു പഞ്ചായത്ത് ഓഫീസില്‍ സ്റ്റീല്‍ അലമാരയുടെ ഓര്‍ഡര്‍ എടുക്കാന്‍ എത്തിയ യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു.
ഇവരുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. ഭര്‍ത്താവിന്റെ പരാതിയിന്മേല്‍ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.












Click it and Unblock the Notifications