Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്‌എംഇ റാഗിങ്‌ പ്രതികള്‍ക്കെതിരെ മാനഭംഗക്കുറ്റം

കോട്ടയം: എസ്‌എംഇ റാഗിങ്‌ കേസിലെ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നുമുതല്‍ ആറുവരെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാനഭംഗക്കുറ്റമാണ്‌ ചുമത്തിയിരിക്കുന്നത്‌.

കേസില്‍ റാംഗിങ്‌ നിരോധന നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കേസിലെ ഒന്‍പത്‌ പ്രതികള്‍ക്കാണ്‌ കോട്ടയത്തെ പ്രത്യേക കോടതി ജഡ്‌ജി ശശിധരന്‍ നായര്‍ കുറ്റപത്രം നല്‍കിയത്‌. വിചാരണത്തീയതി ആഗസ്റ്റ്‌ 25ന്‌ കോടതി തീരുമാനിക്കും.

ജൂണ്‍ 23ന്‌ കേസ്‌ പരിഗണിച്ചപ്പോള്‍ കേസിലെ 7,8 പ്രതികളുടെ മേല്‍ ചുമത്തിയിരുന്ന കുറ്റങ്ങളില്‍ അവ്യക്തതയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി കേസ്‌ മാറ്റിവയ്‌ക്കുകയായിരുന്നു. ആറ്‌ വിദ്യാര്‍ത്ഥികളും മൂന്ന്‌ കോളെജ്‌ അധികൃതരും ഉള്‍പ്പെടെ ഒമ്പത്‌ പേരാണ്‌ കേസിലെ പ്രതികള്‍.

കോളജ്‌ അധികൃതരായ 7,8,9 പ്രതികള്‍ക്കെതിരെ തെളിവ്‌ നശിപ്പിക്കല്‍, വിവരം മറച്ചുവയ്‌ക്കല്‍ എന്നീ കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌.

കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ്‌ മെഡിക്കല്‍ എജ്യുക്കേഷനിലെ ഒന്നാം വര്‍ഷ നഴ്‌സിങ്‌ വിദ്യാര്‍ത്ഥിനിയെ ലാബ്‌ മുറിയില്‍വച്ച്‌ റാഗ്‌ ചെയ്യുകയും ലൈംഗികമായി പീഡിപ്പിയ്‌ക്കുകയും ചെയ്‌തുവെന്നാണ്‌ കേസ്‌. 2005 ഒക്ടോബര്‍ 21നായിരുന്ന കേസിനാസ്‌പദമായ സംഭവം നടന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+