റിയാലിറ്റി ഷോ വിജയി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു
മാലി: ശബ്ദ മാധുര്യത്തിലൂടെ ആയിരക്കണക്കിനാളുകളുടെ മനം കവര്‍ന്ന ഇഷ്‌മീത് സിങ് (20) നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു.
ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മാലി ദ്വീപിലെത്തിയ ഇഷ്‌മീത് സിങ്, താമസിച്ചിരുന്ന ഐലന്‍ഡ് ധോണ്‍വെല്ലി ഹോട്ടലിലെ നീന്തല്‍ക്കുളത്തിലാണ് മുങ്ങി മരിച്ചത്.
നീന്തല്‍ക്കുളത്തിന്റെ ആഴം കൂടിയ ഭാഗത്തിറങ്ങിയ ഇഷ്‌മീതിന് നീന്തലറിയാത്ത കാര്യം തങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് ഹോട്ടലിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്റ്റാര്‍ ടിവി പ്രക്ഷേപണം ചെയ്ത വോയ്സ് ഓഫ് ഇന്ത്യ വിജയിയായതോടെയാണ് ഇഷ്മീത് പ്രശസ്തനായത്.
പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഇഷ്‌മീതിന് ഇന്ത്യയ്‌ക്കകത്തും പുറത്തും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച വോയ്‌സ് ഓഫ് ഇന്ത്യ, രാജ്യത്തെ ഏറ്റവും പ്രശസ്തമായ റിയാലിറ്റി ഷോ കൂടിയായിരുന്നു.
ഇതിനു പുറമെ സ്‌റ്റാര്‍ ചാനലിലെ 'ജോ ജീത്താ വോഹി സൂപ്പര്‍ സ്റ്റാര്‍' ഷോയിലും ഇഷ്‌മീത് പങ്കെടുത്തിരുന്നു.












Click it and Unblock the Notifications