Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്കുകള്‍ പലിശ നിരക്ക്‌ ഉയര്‍ത്തി തുടങ്ങി

മുംബൈ: റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്കിലും കരുതല്‍ ധന അനുപാതത്തിലും വരുത്തിയ വര്‍ദ്ധന സാമ്പത്തിക മേഖലയില്‍ പ്രതിഫലിച്ചു തുടങ്ങി.

വര്‍ദ്ധന ഓഗസ്‌റ്റ്‌ 30ന്‌ മാത്രമേ പ്രാബല്യത്തില്‍ വരുകയുള്ളുവെങ്കിലും വാണിജ്യ ബാങ്കുകള്‍ വിവിധ വായ്‌പ പദ്ധതികളുടെ പലിശ നിരക്ക്‌ കൂട്ടാനാരംഭിച്ചിട്ടുണ്ട്‌.

പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ പലിശ നിരക്ക്‌ 13ല്‍ നിന്ന്‌ 14 ശതമാനമായി വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക്‌ ആഗസ്റ്റ്‌ ഒന്നു മുതല്‍ നിലവില്‍ വരും. പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ്‌ ബാങ്ക്‌ പലിശ 0.5 ശതമാനം വര്‍ദ്ധിപ്പിച്ച്‌ 15.75 ശതമാനമാക്കി ഉയര്‍ത്തി.

മറ്റ്‌ സ്വകാര്യ പൊതുമേഖലാ ബാങ്കുകളും ഉടന്‍ തന്നെ പലിശ നിരക്ക്‌ ഉയര്‍ത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌. പണപ്പെരുപ്പം നിയന്ത്രിയ്‌ക്കാനും വായ്‌പരംഗത്തെ വളര്‍ച്ച കുറയ്‌ക്കാനും ലക്ഷ്യമിട്ടിട്ടുള്ള റിസര്‍വ്‌ ബാങ്ക്‌ നയം രാജ്യത്തെ വളര്‍ച്ചാ നിരക്ക്‌ കുറയ്‌ക്കുമോയെന്ന ആശങ്ക സാമ്പത്തിക വിദഗ്‌ദ്ധര്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌.

കരുതല്‍ ധന അനുപാതത്തില്‍ കാല്‍ ശതമാനവും റിപ്പോ നിരില്‍ അര ശതമനം വര്‍ദ്ധനയുമാണ്‌ റിസര്‍വ്‌ ബാങ്ക്‌ വരുത്തിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+