മായാവതി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്ന് കാരാട്ട്
ദില്ലി: അടുത്ത പൊതു തെരഞ്ഞെടുപ്പിന് ശേഷം എന്ത് കാരണവശാലും കോണ്‍ഗ്രസ് നേതൃത്വം നല്‌കുന്ന യുപിഎ മുന്നണിയ്‌ക്ക് പിന്തുണ നല്‌കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും മുന്നാം മുന്നണി രൂപീകരിയ്‌ക്കുക. കൈരളി-പീപ്പിള്‍ ചാനലിന് നല്‌കിയ അഭിമുഖത്തിലാണ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതു തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രം ഭരിയ്‌ക്കുന്നത് ഒരു മതേതര സര്‍ക്കായിരിക്കും.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതി ഇടതു പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ല. മായാവതിയുമായി തെരഞ്ഞെടുപ്പ് ധാരണ മാത്രമാണുള്ളതെന്നും കാരാട്ട് വ്യക്തമാക്കി.












Click it and Unblock the Notifications