Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനീകാന്ത്‌ കന്നഡിഗരോട് മാപ്പ്‌ പറഞ്ഞു

Rajinikanthഹൈദരാബാദ്‌: ഹൊഗനക്കല്‍ വിഷയത്തില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ നടന്‍ രജനീകാന്ത്‌ കര്‍ണാടകയിലെ ജനങ്ങളോട്‌ മാപ്പ്‌ പറഞ്ഞു.

രജനിയുടെ ഏറ്റവും പുതിയ ചിത്രമായ കുചേലന്‍ തിയറ്ററുകളില്‍ എത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‌ക്കെയാണ്‌ സൂപ്പര്‍താരം മാധ്യമങ്ങളിലൂടെ കന്നഡിഗരോട്‌ മാപ്പപേക്ഷിച്ചത്‌.

രജനി പരസ്യമായി മാപ്പപേക്ഷിച്ചില്ലെങ്കില്‍ കുചേലന്റെ കര്‍ണാടകയിലുള്ള പ്രദര്‍ശനം തടയുമെന്ന്‌ ചില സംഘടനകള്‍ നേരത്തെ മുന്നറിയിപ്പ്‌ നല്‌കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട്‌ സംഘടനകള്‍ വ്യാഴാഴ്‌ച നടത്തിയ പ്രക്ഷോഭം നേരിയ തോതില്‍ സംഘര്‍ഷത്തിനും വഴി തെളിച്ചിരുന്നു. വിഷയം രമ്യമായി പരിഹരിയ്‌ക്കുന്നതിന്‌ കന്നഡ ചലച്ചിത്ര സംഘടനകളുമായി രജനി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു.

മാസങ്ങള്‍ക്ക്‌ മുന്പ് ഹൊഗനക്കല്‍ വിവാദം കത്തിനില്‌ക്കെ തമിഴ്‌ ചലച്ചിത്ര സംഘടനകള്‍ നടത്തിയ ഏകദിന ഉപവാസത്തിനിടെയാണ്‌ രജനി വിവാദമായ പരാമര്‍ശം നടത്തിയത്‌.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+