വോട്ടിന് നോട്ട്: ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് സിഎന്‍എന്‍-ഐബിഎന്‍
ദില്ലി: വിശ്വാസവോട്ടില്‍ പിന്തുണയുറപ്പിയ്‌ക്കാനായി ബിജെപി അംഗങ്ങള്‍ക്ക് കോഴ കൊടുക്കുന്ന രംഗം ഒളിക്യാമറ വഴി ചിത്രീകരിച്ച സിഎന്‍എന്‍-ഐബിഎന്‍ ഇത് സംപ്രേക്ഷണം ചെയ്യില്ലെന്ന് അറിയിച്ചു.
വാര്‍ത്ത അപൂര്‍ണമായതിനാലും ചില സംശയങ്ങള്‍ ബാക്കി നില്‌ക്കുന്നതിനാലുമാണ് സംപ്രേക്ഷണം ചെയ്യാന്‍ തയാറാകാത്തതെന്നും ചാനല്‍ ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഞങ്ങള്‍ ഈ സംഭവങ്ങള്‍ സംപ്രേക്ഷണം ചെയ്യാത്തതെന്തു കൊണ്ടെന്ന ചോദ്യം ഉയരുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പൂര്‍ണമല്ലായെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. എന്നതാണ് ഈ ചോദ്യത്തിന് ലളിതമായ ഉത്തരം. പത്രപ്രവര്‍ത്തനത്തിന്റെ വിശ്വാസിനീയത നിലനില്‌ക്കുന്നത് വേഗത്തിലല്ലെന്നും സൂക്ഷ്‌മതയിലാണെന്നും ചാനലിന്റെ വിശദീകരണ കുറിപ്പിലുണ്ട്.
ഒളിക്യാമറയുപയോഗിച്ച് ചിത്രീകരിച്ച വാര്‍ത്തയ്‌ക്ക് പഴുതുകള്‍ ഉണ്ടാകരുതെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ട്. സംശയങ്ങളുള്ള ഭാഗമെല്ലാം വീണ്ടും പരിശോധിയ്‌ക്കണമെന്നും സംപ്രേക്ഷണത്തിന് മുമ്പ് കൃത്യമായ അന്വേഷണങ്ങള്‍ നടത്തി സ്ഥീരികരണം വേണമെന്നാണ് ഞങ്ങളുടെ നയം. വാര്‍ത്തക്കുറിപ്പ് വിശദീകരിയ്‌ക്കുന്നു.
ഇതിനിടെ ചാനല്‍ സ്‌പീക്കര്‍ക്ക് കൈമാറിയ ടേപ്പില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം ബിജെപി ഉയര്‍ത്തിയിട്ടുണ്ട്. സംഭവം ഒതുക്കി തീര്‍ക്കാന്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ശ്രമിയ്‌ക്കുന്നുവെന്നാ ആരോപണവും ശക്തമായിട്ടുണ്ട്.
ഇതിനിടെ കോഴ ആരോപണത്തില്‍ ലോക്‌സഭ ഏര്‍പ്പെടുത്തിയ സമിതയുടെ യോഗം അടുത്ത ഓഗസ്‌റ്റ് നാലിന് നടക്കും. അന്ന് പണം ലഭിച്ചുവെന്നാവകാശപ്പെട്ട ബിജെപി എംപിമാരില്‍ നിന്നും സമിതി തെളിവെടുപ്പ് നടത്തും.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()












Click it and Unblock the Notifications