മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കുട്ടനാട് പാക്കേജിനെപ്പറ്റി മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
കുട്ടനാട് പാക്കേജ് കേന്ദ്രത്തിന്റെ പ്രതികാര നടപടിയാണിതെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രസ്‌താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും ചാണ്ടി ആവശ്യപ്പെട്ടു.
സഹകരണ വകുപ്പ് മന്ത്രി ജി സുധാകനും കുട്ടനാടന്‍ പാക്കേജിനെ ശിക്ഷാ പാക്കേജെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാലിതെല്ലാം തെറ്റിദ്ധാരണ ജനിപ്പിയ്‌ക്കാന്‍ വേണ്ടി മാത്രമാണ്. സ്വാമിനാഥന്‍ കമ്മീഷന്റെ വിശദമായ പഠനത്തിനു ശേഷമാണ് 1840.75 കോടിയുടെ വിശദമായ പാക്കേജ് കേന്ദ്രം അനുവദിച്ചത്.
ഇതില്‍ 99.75 ശതമാനം ചെലവും കേന്ദ്രമാണ് വഹിയ്‌ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 0.25 ശതമാനം മാത്രമാണ് സംസ്ഥാനം വഹിയ്‌ക്കേണ്ടത്.
ഇത് പ്രകാരം കേരളത്തിന് ചെലവാകുന്നത് 4.65 കോടി രൂപയാണ്. 50 ലക്ഷം രൂപയില്‍ താഴെയുള്ള 17 പദ്ധതികള്‍ക്ക് മാത്രമാണ് സംസ്ഥാനം പണം മുടക്കേണ്ടത്. 75 ശതമാനം കേന്ദ്രവും 25 ശതമാനം കേരളവുമായിട്ടുള്ള പാക്കേജ് തന്നില്ലെങ്കില്‍ സമരമെന്നാണ് സുധാകരന്‍ പറഞ്ഞത്.
99 ശതമാനം കേന്ദ്രം നല്‌കിയ സ്ഥിതിയ്‌ക്ക് മന്ത്രിമാര്‍ സഹതാപം അര്‍ഹിയ്‌ക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications