വിവാദം പാഠം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: വിവാദ പാഠം പരിശോധിയ്‌ക്കാന്‍ കെപിസിസി ചുമതലപ്പെടുത്തിയ വിദഗ്‌ദ്ധ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്‌ക്ക് കൈമാറി.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമാണ് വിദഗ്‌ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്‌ക്ക് സമര്‍പ്പിച്ചത്. പാഠപുസ്‌തകത്തിലെ ആദ്യ മൂന്ന് അധ്യായങ്ങള്‍ ഒഴിവാക്കി പുതിയ പുസ്‌തകം തയ്യാറാക്കി നല്‌കണമെന്നാണ് കെപിസിസി നല്‌കിയ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.
ഇത് കൂടാതെ പാഠ്യ പദ്ധതിയില്‍ കാര്യമായ അഴിച്ചുപണി വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡോ. എംജിഎസ് നാരായണന്‍ അധ്യക്ഷനായ 11 അംഗ മിതിയാണ് പാഠപുസ്‌തകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സമിതി റിപ്പോര്‍ട്ട് സിലബസ് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വിടാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിച്ചു. വ്യഴാഴ്‌ച വൈകിട്ട് തന്നെ റിപ്പോര്‍ട്ടിന്റെ കോപ്പി വിദ്യഭ്യാസ മന്ത്രിയ്‌ക്കും നല്‌കുന്നുണ്ട്.
ഗുണനിലവാരമില്ലാത്ത പാഠപുസ്‌തകം പഠിപ്പിയ്‌ക്കുന്നതിനാല്‍ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു പോകുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ചെന്നിത്തല പറഞ്ഞു. കേരള കരിക്കുലം കമ്മിറ്റിയുടെ ഫ്രെയിം വര്‍ക്കില് മാറ്റം വരുത്തണമെന്നതായും പ്രതിപക്ഷം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications