കള്ളത്തരം: ബിബിസിക്ക് മൂന്നരക്കോടി പിഴ
ലണ്ടന്‍: വ്യാജ ചോദ്യങ്ങളും ഫലം തീരുമാനിച്ച മത്സരങ്ങളുമൊക്കെസംഘടിപ്പിച്ചതിന് ബ്രിട്ടീഷ് ബ്രോഡ്‌കാസ്‌റ്റിംഗ് കോര്‍പ്പറേഷന് (ബിബിസി) മാധ്യമ നിരീഷണ ഏജന്‍സിയായ ഓഫ്‌കോം മൂന്നരക്കോടി രൂപ പിഴ വിധിച്ചു.
ആദ്യമായാണ് ഒരു ചാനലിനെതിരെ ഇത്രയും വലിയ പിഴ വിധിയ്‌ക്കുന്നത്. ഗുരുതരമായ വീഴ്‌ചകളാണ് ബിബിസി ചാനലും റേഡിയോയും നടത്തിയ നാലോളം പരിപാടികളില്‍ ഓഫ്‌കോം കണ്ടെത്തിയത്.
പ്രേക്ഷകര്‍ ജയിക്കില്ലെന്ന കാര്യമുറപ്പായിട്ടും ഇവരെ പരിപാടിയില്‍ പങ്കെടുപ്പിച്ചതായും പരിപാടിയുടെ നിര്‍മാതാക്കള്‍ നേരത്തെ തന്നെ മത്സര ഫലങ്ങളില്‍ തീരുമാനമെടുത്തതായും നിരീക്ഷണ സംഘം കണ്ടെത്തി.
ഇത് കൂടാതെ നേരത്തെ നിര്‍മിച്ച പരിപാടി തത്മസയം എന്ന വ്യാജേന സംപ്രേക്ഷണം ചെയ്‌തതായും ഓഫ്കോം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.












Click it and Unblock the Notifications