Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടിച്ചികള്‍ക്ക്‌ പ്രവേശനമില്ല; മുന്നറിയിപ്പ് പൊല്ലാപ്പായി

ലണ്ടന്‍: 'പൊണ്ണ തടിച്ചികള്‍ക്ക്‌ പ്രവേശനമില്ല' ലണ്ടനിലെ ഹവാന നൈറ്റ് ക്ലബിന് മുന്നില്‍ തൂക്കിയ മുന്നറിയിപ്പ് ഇത്ര വലിയ പൊല്ലാപ്പാകുമെന്ന് ക്ലബധികൃതര്‍ കരുതിയിരുന്നില്ല.

ആദ്യം കേള്‍ക്കുമ്പോള്‍ ആരുമൊന്ന് ചിരിച്ചു പോകുന്ന ഈ മുന്നറിയിപ്പ്‌ വന്‍ പ്രശ്നങ്ങളാണ് ക്ലബധികൃതര്‍ക്ക് ഉണ്ടാക്കിക്കൊടുത്തത്.

പുതിയ നിബന്ധന കേട്ടയുടനെ നാട്ടിലെ തടിച്ചികളെല്ലാം ഒത്തുകൂടി ക്ലബില്‍ പ്രവേശിയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തെത്തിയ ക്ലബ്‌ മാനേജര്‍ ഇവരെ പുറത്താക്കിയതോടെ സംഭവം ഗുരുതരമായി. 'പോയി തടി കുറച്ച്‌ വരു'വെന്നായിരുന്നു ഇക്കൂട്ടരോടുള്ള മാനേജരുടെ ഉപദേശം.

ആദ്യം തമാശയായി കരുതിയെങ്കിലും സംഭവം യഥാര്‍ഥമാണെന്ന്‌ കണ്ടതോടെ തടിച്ചു കൂടിയ പൊണ്ണതടിച്ചികളെല്ലാം നിരോധനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം ഒച്ചപ്പാടായതോടെ പ്രശ്നത്തില്‍ പോലീസിനും ഇടപെടേണ്ടി വന്നു.

ഇത്തരമൊരു കാര്യത്തിന്റെ പേരില്‍ പുറത്താക്കുന്നത്‌ തീര്‍ത്തും വിവേചനവും വെറുപ്പുള്ളവാക്കുന്നതുമെന്നായിരുന്നു തടിയുടെ പേരില്‍ ക്ലബില്‍ നിന്നും പുറത്താക്കപ്പെട്ട ജോര്‍ജ്ജിനയുടെ പ്രതികരണം.

വെറുതെ ബഹളം കൂട്ടുക മാത്രമല്ല തടിച്ചികളെല്ലാം കൂടെ ഇന്റര്‍നെറ്റില്‍ ഒരു കമ്മ്യൂണിറ്റി രൂപീകരിയ്‌ക്കുകയും ക്ലബിനെ ബഹിഷ്‌ക്കാരിയ്‌ക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തതോടെ ക്ലബധികൃതര്‍ വെട്ടിലാവുകയായിരുന്നു.

തടിച്ച സ്‌ത്രീകളുടെ ക്ലബിലേക്കുള്ള വരവ്‌ വ്യാപാരത്തെ ബാധിയ്‌ക്കുന്നുവെന്നാരോപിച്ചാണ്‌ മാനേജ്‌മെന്റ്‌ ഈ വിവാദ തീരുമാനമെടുത്തിരുന്നത്‌. എന്തായാലും ലോകവ്യാപകമായി തന്നെയുയര്‍ന്ന പ്രതിഷേധത്തുടര്‍ന്ന്‌ ക്ലബധികൃര്‍ നിരോധനം പിന്‍വലിച്ചു കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+