സൂര്യഗ്രഹണത്തിന്റെ തത്സമയ സംപ്രേക്ഷണം നാസ വെബ്‌സൈറ്റില്‍
ന്യൂയോര്‍ക്ക്: ലോകജനത ആകാംക്ഷയോടെ കാത്തിരിയ്‌ക്കുന്ന സൂര്യഗ്രഹണം ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യാനുള്ള നാസയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി.
ആഗസ്റ്റ് ഒന്നിന് ഇന്ത്യന്‍ സമയം 3.30 മുതല്‍ 5.45 വരെ നീളുന്ന സൂര്യഗ്രഹണത്തിന്റെ ദൃശ്യങ്ങള്‍ ടിവിയ്ക്കു പുറമെ തങ്ങളുടെ വെബ് സൈറ്റിലൂടെയും നാസ ജനങ്ങള്‍ക്ക് മുന്നിലെത്തിയ്ക്കുന്നുണ്ട്. ഇതിനോടൊപ്പം സൂര്യഗ്രഹണത്തെ സംബന്ധിച്ച് വിദഗ്ദ്ധര്‍ അവതരിപ്പിയ്ക്കുന്ന പരിപാടികളും നാസ വെബ്സൈറ്റിലൂടെ ലഭ്യമാകും.
ചൈനയില്‍ നിന്നാണ് നാസ സൂര്യഗ്രഹണത്തിന്റെ തത്സമയ സംപ്രേക്ഷണം നടത്തുന്നത്. ഗ്രഹണ ദൃശ്യങ്ങള്‍ ലോകത്ത് ഏറ്റവും വ്യക്തമായി കാണാനാകുന്നത് ചൈനയില്‍ നിന്നാണ്.
ഇന്ത്യയില്‍ ഭാഗികമായി മാത്രമേ ഗ്രഹണം ദൃശ്യമാകൂ. ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയും സാന്‍ഫ്രാന്‍സിസ്‌കോ എക്‌സ്‌പ്ലോററ്റോറിയം സയന്‍സ് സെന്ററുമായി സഹകരിച്ചാണ് നാസയുടെ സൂര്യഗ്രഹണത്തിന്റെ തത്സമയ സംപ്രേക്ഷണം നടത്തുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications