എയ്‌ഡ്‌സ് വ്യാപനം കുറയുന്നു: യുഎന്‍
ലണ്ടന്‍: ലോകത്ത് എയ്‌ഡ്‌സ് ബാധ നിയന്ത്രണാധീനമാക്കുന്നതില്‍ വന്‍പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര റിപ്പോര്‍ട്ട്.
എയ്‌ഡ്‌സ് ബാധിയ്‌ക്കുന്നവരുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടായെന്നാണ് യുഎന്‍ റിപ്പോര്‍ട്ടിലുള്ളത്. രോഗം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുളള സിംബാവെ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ എയ്‌ഡ്‌സ് വ്യാപനം നിയന്ത്രിയ്‌ക്കാന്‍ കഴിഞ്ഞു.
കാര്യക്ഷമമായി നടത്തിയ ബോധവത്‌കരണത്തിലൂടെയാണ് രോഗത്തിന്റെ വ്യാപനം കുറയ്‌ക്കാന്‍ കഴിഞ്ഞത്. അതെ സമയം ലോകത്തേറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ എയ്‌ഡസ് ബാധിതരുടെ എണ്ണം വര്‍ദ്ധിയ്‌ക്കുകയാണെന്നും യുഎന്‍ പഠന ഏജന്‍സി റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications