Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐ ഡയറക്ടര്‍ നിയമനം അമര്‍സിങ്‌ അട്ടിമറിച്ചു

ദില്ലി: സിബിഐ ഡയറക്ടറായി എം.എല്‍ ശര്‍മ്മയെ നിയമിയ്‌ക്കാനുള്ള തീരുമാനം സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അമര്‍സിംഗ്‌ അട്ടമറിച്ചുവെന്ന്‌ ആരോപണം. സിബിഐ സ്‌പെഷല്‍ ഡയറക്ടറായ ശര്‍മ്മയ്‌ക്കു പകരം ഹിമാചല്‍ പ്രദേശ്‌ അശ്വനി കുമാറിനെ നിയമിച്ചു കൊണ്ട്‌ പ്രധാനമന്ത്രി നിയമിച്ചതോടെയാണ്‌ ഡയറക്ടര്‍ നിയമനത്തിലെ അട്ടിമറി പുറത്തായിരിക്കുന്നത്‌.

അമര്‍സിങിന്റെ താത്‌പര്യ പ്രകാരമാണ്‌ നിയമന ഉത്തരവ്‌ മാറ്റിമറിച്ചതെന്നാണ്‌ ആരോപണം. പ്രധാനമന്ത്രിയും ക്യാബിനറ്റ്‌ സെക്രട്ടറിയും ശര്‍മ്മയുടെ നിയമന ഉത്തരവില്‍ ഒപ്പു വെച്ചുവെങ്കിലും ഉത്തരവ്‌ പുറത്തിറങ്ങാത്തതിനാല്‍ ശര്‍മ്മയ്‌ക്ക്‌ സിബിഐ ഡയറക്ടര്‍ പദവിയില്‍ ഒരു ദിവസം പോലും ഇരിയ്‌ക്കാന്‍ ഭാഗ്യമില്ലാതെ പോകുകയായിരുന്നു.

സമാജ്‌വാദി പാര്‍ട്ടി കേന്ദ്ര ഭരണത്തില്‍ പിടിമുറുക്കി തുടങ്ങിയതിന്റെ തെളിവാണ്‌ നിയമന അട്ടിമറിയെന്ന്‌ രാഷ്ട്രീയ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ട്‌ പതിറ്റാണ്ടിലേറെയായി സിബിഐയില്‍ പ്രവര്‍ത്തിച്ചു വരുന്ന ശര്‍മ്മയെ ഡയറക്ടറായി നിയമിക്കുന്നതിന്‌ വേണ്ടി രൂപവത്‌ക്കരിച്ച സ്‌ക്രീനിംഗ്‌ കമ്മിറ്റിയംഗമായിരുന്നു ഹിമാചല്‍പ്രദേശ്‌ ഡിജിപി അശ്വനി കുമാര്‍.

വ്യഴാഴ്‌ച വൈകിട്ട്‌ നിലവിലുള്ള ഡയറക്ടറായ വിജയശങ്കര്‍ സ്ഥാനം ഒഴിയുന്നതിന്‌ ശര്‍മ്മയെ വിളിച്ചു വരുത്തി ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രത്തിലെ ഉള്ളുകളികള്‍ മുന്‍കൂട്ടിയറിഞ്ഞ ശര്‍മ്മ ഇതിന്‌ വിസമ്മതിയ്‌ക്കുകയായിരുന്നു.

നിയമന ഉത്തരവ്‌ പുറത്തിറങ്ങിയിട്ടില്ലെന്നായിരുന്നു ചുമതല ഏറ്റെടുക്കാതിരിയ്‌ക്കാന്‍ പറഞ്ഞ കാരണം. തുടര്‍ന്ന്‌ ആര്‍ക്കും ചുമതല കൈമാറാതെ വിജയ ശങ്കര്‍ വിരമിച്ചു.

രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു ഡയറക്ടര്‍ ചുമതല കൈമാറാതെ സ്ഥാനമൊഴിയുന്ന സംഭവം ഉണ്ടായത്‌.

സര്‍വീസില്‍ തന്നെക്കാള്‍ ജൂനിയറായ അശ്വിനി കുമാറിന്‌ കീഴില്‍ പ്രവര്‍ത്തിയ്‌ക്കാന്‍ കഴിയില്ലെന്ന്‌ കാണിച്ച്‌ സ്‌പെഷല്‍ ഡയറക്ടര്‍ ശര്‍മ അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്‌. രാജ്യത്തെ ഞെട്ടിച്ച പുരുളിയ ആയുധക്കേസ്‌ അന്വേഷിച്ച്‌ ശ്രദ്ധ പിടിച്ചു പറ്റിയ ഉദ്യോഗസ്ഥനാണ്‌ ശര്‍മ്മ.

നേരത്തെ പെട്രോളിയം സെക്രട്ടറി നിയമനത്തിലും പിഎഫ്‌ ഫണ്ട്‌ തുക കൈകാര്യം ചെയ്യുന്ന കമ്പനി പട്ടികയിലും സമാജ്‌ വാദി കൈകടത്തിയെന്ന ആരോപണം നിലനില്‌ക്കെയാണ്‌ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+