കോഴ ടേപ്പ്: ഐബിഎന്‍ ചാനല്‍ ബഹിഷ്‌ക്കരിയ്‌ക്കുമെന്ന് വെങ്കയ്യ
ദില്ലി: വിശ്വാസവോട്ടില്‍ പിന്തുണയ്‌ക്കാനായി കോഴ നല്‌കുന്ന വീഡിയോ ദൃശ്യങ്ങളുള്ള ടേപ്പ് സംപ്രേക്ഷണം ചെയ്യാത്ത സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ ബഹിഷ്‌ക്കരിയ്‌ക്കാന്‍ ബിജെപി തീരുമാനിച്ചു.
ടേപ്പ് സംപ്രേക്ഷണം ചെയ്യാത്ത ചാനലിന്റെ നിലപാട് കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാനാണെന്നും ബിജെപി ആരോപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നത് വരെ ചാനലിന്റെ ഒരു പരിപാടിയിലും സഹകരിയ്‌ക്കില്ലെന്ന് മുതിര്‍ന്ന നേതാവ് വെങ്കയ്യ നായിഡു അറിയിച്ചു.
കോഴ ടേപ്പ് സംപ്രേക്ഷണം ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം ചാനല്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
കോഴ വാഗ്‌ദാനം സംബന്ധിച്ച വിവരങ്ങള്‍ ചാനലിനെ അറിയിക്കുകയും ഇത് പകര്‍ത്താന്‍ സഹകരിച്ച ബിജെപി എംപിമാരെ ചാനല്‍ വഞ്ചിച്ചിരിയ്‌ക്കുകയാണ്.
കോഴ കൊടുക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയയുടനെ ഇത് സംപ്രേക്ഷണം ചെയ്യാമെന്ന് ചാനല്‍ എംപിമാര്‍ക്ക് ഉറപ്പ് നല്‌കിയിരുന്നു. അതീവ പ്രാധാന്യമുള്ള ഒരു വാര്‍ത്ത അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ ചാനല്‍ നിഷേധിയ്‌ക്കുകയാണെന്നും വെങ്കയ്യ കുറ്റപ്പെടുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications