അസമില്‍ ബുള്ളറ്റ് പ്രൂഫ് ട്രെയിന്‍
ഗുവഹാട്ടി: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ്‌പ്രൂഫ് യാത്രാ തീവണ്ടി തിങ്കളാഴ്‌ച മുതല്‍ അസമില്‍ ഓടിത്തുടങ്ങും. ഉള്‍ഫയുള്‍പ്പടെയുള്ള തീവ്രവാദ സംഘടനകളുടെ കനത്ത ഭീഷണിയുള്ളതിനാലാണ് ഇവിടെ ബുള്ളറ്റ് പ്രൂഫ് തീവണ്ടി സര്‍വീസ് തുടങ്ങാന്‍ റെയില്‍വെ തീരുമാനിച്ചത്.
ലുംദിങ് സ്റ്റേഷനില്‍ നിന്ന് വടക്കന്‍ കച്ചാര്‍ ഹില്‍സ് ജില്ലയിലേക്കാണ് ഈ തീവണ്ടി സര്‍വീസ് നടത്തുക. മലന്പ്രദേശമായതിനാല്‍ മണിക്കൂറില്‍ പരമാവധി 15 കീലോമീറ്റര്‍ വേഗതയിലായിരിക്കും ഈ തീവണ്ടികളോടുക.
തീവണ്ടി എഞ്ചിന്‍ ഡ്രൈവര്‍മാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കുമെതിരെ ധിമാസ തീവ്രവാദികള്‍ വ്യാപകമായ അക്രമം അഴിച്ചു വിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസം മുതല്‍ ഇതു വഴിയുള്ള റെയില്‍ ഗതാഗതം നിര്‍ത്തി വെച്ചിരിയ്‌ക്കുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ മൂന്ന് ബുള്ളറ്റ്‌പ്രൂഫ് തീവണ്ടികളായിരിക്കും സര്‍വീസ് നടത്തുക. വെടിയുണ്ടയേല്‌ക്കാത്ത എഞ്ചിനുകളുള്ള ചരക്കു തീവണ്ടികള്‍ നേരത്തെ ഇതു വഴി സര്‍വീസ് നടത്തുന്നുണ്ട്.












Click it and Unblock the Notifications