ബധിരയും മൂകയുമായ യുവതിയെ മാനഭംഗപ്പെടുത്തിയ പൊലീസുകാര്‍ അറസ്റ്റില്‍
മോഗ: ബധിരയും മൂകയുമായ യുവതിയെ മാനഭംഗപ്പെടുത്തിയ രണ്ട് പൊലീസുകാര്‍ അറസ്‌റ്റിലായി. പഞ്ചാബിലെ മോഗ പൊലീസിലെ ഹെഡ് കോണ്‍സ്‌റ്റബിള്‍ പരംജിത് സിങ്, കോണ്‍സ്‌റ്റബിള്‍ ബല്‍ബീര്‍ സിങ് എന്നിവരാണ് ബുധനാഴ്‌ച അറസ്‌റ്റിലായത്.
ഇവരെ ജോലയില്‍നിന്നും സസ്‌പെന്റ് ചെയ്‌തിട്ടുണ്ട്. മോഗയിലെ ഒരു മതസംഘടനയുടെ പ്രസിഡന്റായ നാനാക് ചന്ദ് ആണ് പെണ്‍കുട്ടിയെ നൈറ്റ് പട്രോളിംഗിനിറങ്ങിയ പൊലീസുകാരെ ഏല്‍പ്പിച്ചത്.
തെരുവില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരായ മൂന്നുപേര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചന്ദ് ഇരുപത് വയസ്സുകാരിയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി പട്രോളിംഗ് സംഘത്തെ ഏല്‍പ്പിച്ചത്‌്. ഇതുകഴിഞ്ഞ് രണ്ടുമണിക്കൂര്‍ കഴിഞ്ഞശേഷമാണ് പൊലീസുകാര്‍ യുവതിയെ മാനഭംഗപ്പെടുത്തിയത്.
യുവതിക്ക് വേണ്ട സഹായങ്ങള്‍ ചെയ്‌തുകൊടുത്തുകൊള്ളാമെന്ന് ഇവര്‍ നാനാക് ചന്ദിന് വാക്കുനല്‍കിയിരുന്നു. പിന്നീട് യുവതിയെ സ്റ്റേഷനിലേയ്‌ക്കാണെന്ന് പറഞ്ഞ് മറ്റൊരു സ്ഥലത്തുകൊണ്ടുപോയി ഇവര്‍ പീഡിപ്പിയ്‌ക്കുകയായിരുന്നുവത്രേ. ജൂലൈ 28ന് രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.












Click it and Unblock the Notifications