ഗൗതമി എക്‌സ്‌പ്രസിന് തീപിടിച്ച് 15 പേര്‍ മരിച്ചു
ദില്ലി: ആന്ധ്രപ്രദേശിലെ വാറങ്കല്‍ ജില്ലയില്‍ തീവണ്ടിയ്‌ക്ക് തീപ്പിടിച്ച് 15പേര്‍ മരിച്ചു നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റു. സെക്കന്തരാബാദ്-കാക്കിനഡ റൂട്ടില്‍ ഓടുന്ന ഗൗതമി എക്‌സ്‌പ്രസിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപ്പിടിച്ചത്.
വെള്ളിയാഴ്‌ച പുലര്‍ച്ചെ 1.30തോടെ മെഹ്‌ബൂബാബാദിനടുത്തുവെച്ചാണ് കോച്ചില്‍ തീ പടര്‍ന്നത്. ഉടര്‍തന്നെ തൊട്ടടുത്ത മൂന്നു കോച്ചുകളിലേയ്‌ക്കുകൂടി തീ പടരുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
മരിച്ചവരില്‍ രണ്ടുപേര്‍ സ്‌ത്രീകളാണ്. അപകടത്തെത്തുടര്‍ന്ന് അഗ്നിശമനസേന, മെഡിക്കല്‍ പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍, എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ആറുമണിക്കൂറിന് ശേഷമാണ് തീയണയ്‌ക്കാന്‍ കഴിഞ്ഞത്.
മരണസംഖ്യ ഉയരുമോയെന്ന ഭീതി നിലനില്‍ക്കുകയാണ്. അപകടത്തെത്തുടര്‍ന്ന് വാറങ്കല്‍-സെക്കന്തരാബാദ് റൂട്ടില്‍ ഓടുന്ന തീവണ്ടികളെല്ലാം വൈകിയാണ് ഓടുന്നത്.












Click it and Unblock the Notifications