Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൊഗനക്കല്‍ വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് രജനി

Rajinikantബാംഗ്ലൂര്‍: ഹൊഗനക്കല്‍ പ്രശ്‌നത്തില്‍ താന്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന്‌ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്‌. ജനങ്ങള്‍ തെറ്റിദ്ധരിയ്‌ക്കരുതെന്നാണ്‌ താന്‍ മാധ്യമങ്ങള്‍ക്ക്‌ നല്‌കിയ അഭിമുഖത്തില്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

രജനി മാപ്പപേക്ഷിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചയുടന്‍ കുചേലനെതിരെയുള്ള പ്രക്ഷോഭം കന്നഡ സംഘടനകള്‍ അവസാനിപ്പിച്ചിരുന്നു.

ഇതിനിടെ രജനി ഖേദ പ്രകടനത്തിനെതിരെ ത്രമിഴ്‌ ചലച്ചിത്ര സംഘടനകള്‍ ശക്തമായി രംഗത്തെത്തി. മാപ്പപേക്ഷ അനാവശ്യമെന്നാണ്‌ ചലച്ചിത്ര സംഘടനാ വക്താക്കള്‍ അഭിപ്രായപ്പെട്ടത്‌.

ഹൊഗനക്കല്‍ വിഷയത്തില്‍ മാധ്യമങ്ങളിലൂടെ കന്നഡിഗരോട്‌ രജനി നടത്തിയ മാപ്പ്‌ പറച്ചില്‍ തെറ്റാണെന്ന്‌. തമിഴ്‌നാട്‌ ആര്‍ട്ടിസ്റ്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ശരത്‌കുമാര്‍ പറഞ്ഞു.

തന്റെ സിനിമയുടെ റീലിസ്‌ സുഗമമായി നടക്കാനാണ്‌ രജനി ഇത്തരമൊരു പ്രസ്‌താവന പുറപ്പെടുവിച്ചത്‌. രജനിയുടെ സ്വാര്‍ത്ഥതയാണ്‌ ഇതിലൂടെ വെളിപ്പെടുന്നതെന്നും ശരത്‌കുമാര്‍ പറഞ്ഞു.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+