Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ സമരം നടത്തും: ദിവാകരന്‍

കൊച്ചി: വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിച്ചില്ലെങ്കില്‍ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പടെ ദില്ലിയില്‍ സത്യാഗ്രഹമിരിയ്‌ക്കുമെന്ന്‌ മന്ത്രി സി. ദിവാകരന്‍ പറഞ്ഞു.

അരി ചോദിയ്‌ക്കുമ്പോള്‍ ഞാന്‍ രാഷ്ട്രീയമൊന്നുമല്ല പറയുന്നത്‌. കേന്ദ്ര പൂളിലേക്കുള്ള അരി വിഹിതം തന്നില്ലെന്ന ശരദ്‌പവാറിന്റെ ആരോപണം തെറ്റാണെന്നും ദിവാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വെട്ടിക്കുറച്ച റേഷനരി പുനസ്ഥാപിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സംഘം കേന്ദ്രത്തില് സമ്മര്‍ദ്ദം ചെലുത്തും. ഇത്‌ കൊണ്ട്‌ ഫലമുണ്ടായില്ലെങ്കില്‍ സത്യാഗ്രഹം നടത്താനാണ്‌ തീരുമാനം. താത്‌പര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രിയെയും ഇതിന്‌ കൂട്ടും.

ദാരിദ്ര രേഖയ്‌ക്ക്‌ മുകളിലുള്ളവര്‍ക്ക്‌ വിതരണം ചെയ്യാനുള്ള റേഷന്‍ വിഹിതത്തിലാണ്‌ കേന്ദ്രം കുറവ്‌ വരുത്തിയിരിക്കുന്നത്‌.

എന്നാല്‍ കേന്ദ്രത്തിന്റെ സഹായമില്ലാതെ തന്നെ എപിഎല്‍ കാര്‍ഡുടമകള്‍ക്ക്‌ കിലോയ്‌ക്ക്‌ 16 രൂപ നിരക്കില്‍ 10 കിലോ അരി നല്‌കുമെന്ന്‌ മന്ത്രി അറിയിച്ചു.

കേരളത്തിലെ പൊതു വിതരണ സമ്പ്രദായം തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നും സി. ദിവാകരന്‍ ആരോപിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+