Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തിന്റേത്‌ ക്രൂരമായ തമാശ: വി.എസ്‌

തിരുവനന്തപുരം: ഡിസംബര്‍ വരെ വിതരണം ചെയ്യാനുള്ള അരി കേരളത്തില്‍ സ്റ്റോക്കുണ്ടെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം ക്രൂരമായ തമാശയാണെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. കേരളീയരെ പട്ടിണിയ്‌ക്കിട്ട്‌ കൊല്ലാനുള്ള നീക്കമാണ്‌ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രപൂളിലേയ്‌ക്ക്‌ കൊടുക്കാനുള്ള അരി സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ വില്‍പന നടത്തുന്നുവെന്നതാണ്‌ കേന്ദ്രം പറയുന്നത്. കേന്ദ്രപൂളിലേയ്‌ക്ക്‌ നല്‍കേണ്ട അരിവിഹിതം കേരളം നല്‍കിയില്ലെന്നും പറയുന്നു.

1,13,420 ടണ്‍ അരി കേരളത്തിന്‌ ഒരുമാസം ആവശ്യമാണ്‌. കേന്ദ്രപൂളിലേയ്‌ക്ക്‌ നല്‍കാനുള്ള 85,000 ടണ്‍ അരി നല്‍കിയില്ല. ഇതു റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. പൊതുവിതരണ സമ്പ്രദായം തകര്‍ക്കുന്നത്‌ കേന്ദ്രത്തിന്റെ ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമാണ്‌. അരി ഉല്‍പാദനത്തില്‍ മിച്ച സംസ്ഥാനമായ ആന്ധ്രപ്രദേശ്‌ പോലും കേന്ദ്രപൂളിലേയ്‌ക്ക്‌ അരി നില്‍കുന്നില്ല.

കേന്ദ്രത്തിന്റെ വാദങ്ങള്‍ക്ക്‌ ന്യായീകരണം നല്‍കാന്‍ ഒരു വിഭാഗം ആള്‍ക്കാര്‍ കേരളത്തിലുണ്ട്‌. ഇതില്‍ പ്രധാനം ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയുമാണ്‌- മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കുട്ടനാട്ട്‌ പാക്കേജില്‍ നിലവിലുള്ള പദ്ധതികള്‍ക്ക്‌ 25 ശതമാനം സഹായം മാത്രമേ കേന്ദ്രത്തില്‍ നിന്നും ലഭിക്കുകയുള്ളു. ബാക്കി 75ശതമാനവും സംസ്ഥാനമാണ്‌ വഹിക്കുന്നത്‌. വെള്ളപ്പൊക്ക നിയന്ത്രണത്തിനായുള്ള പദ്ധതിയിലും 90ശതമാനവും സര്‍ക്കാര്‍ വിഹിതമാണ്‌- അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+