Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഴ്‌ചയെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുന്ന ഷൂ

ലണ്ടന്‍: നടക്കുമ്പോള്‍ വീഴാന്‍സാധ്യതയുണ്ടെങ്കില്‍ മുന്നറിയിപ്പു നല്‍കുന്നതരം ഷൂ ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. പ്രായമായവര്‍ക്ക്‌ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണിത്‌.

ഐഷൂ എന്നാണ്‌ ഈ വീഴ്‌ച തടയല്‍ ഷൂസിന്‌ ശാസ്‌ത്രജ്ഞര്‍ പേരിട്ടിരിക്കുന്നത്‌. ഇതിന്റെ സോളില്‍ പിടിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍വല്‍കൃത ഉപകരണമാണ്‌ വീഴാന്‍ സാധ്യതയുണ്ടെങ്കില്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

പാദത്തിന്റെ ഏതു ഭാഗത്തുനിന്നാണ്‌ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുന്നതെന്ന്‌ കണ്ടെത്തിയാണ്‌ ഷൂ വീഴ്‌ചയുണ്ടാകാനുള്ള സാധ്യത മനസ്സിലാക്കുന്നത്‌. നടക്കുമ്പോള്‍ വീഴുകയെന്നത്‌ പ്രായമായവരെ സംബന്ധിച്ചാണ്‌ വലിയ പ്രശ്‌നമാകുന്നത്‌.

വീഴ്‌ച മൂലം ഒരോ അഞ്ചു മണിക്കൂറിലും ഒരാള്‍ മരിക്കുന്നുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഏതായാലും ഇത്തരത്തിലൊരു ഷൂ ഉപയോഗിക്കാന്‍ കഴിയുമ്പോള്‍ വീഴ്‌ചമൂലമുണ്ടാകുന്ന ദുരിതങ്ങള്‍ അകറ്റാന്‍ കഴയുമെന്ന പ്രതീക്ഷയിലാണ്‌ ശാസ്‌ത്രജ്ഞര്‍. എന്തായാലും ഈ അത്ഭുതച്ചെരുപ്പ്‌ ഗവേഷണഘട്ടം പിന്നിടുന്നതേയുള്ളു. വിപണിയിലെത്താന്‍ ഇനിയും കാലതാമസമെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+