ശനിയുടെ ചന്ദ്രനില്‍ തടാകം
ലോസ് ആഞ്ചലസ്: ശനിയുടെ ഉപഗ്രഹമായ ടൈറ്റാനില്‍ ദ്രാവക സാന്നിധ്യം കണ്ടെത്തി. ഇതാദ്യമായാണ് സൗരയൂഥത്തില്‍ ഭൂമിയ്‌ക്ക് പുറത്ത് ദ്രാവക രൂപത്തിലുള്ള പദാര്‍ത്ഥം ഗവേഷകര്‍ കണ്ടെത്തുന്നത്.
ടൈറ്റാനു ചുറ്റം ഭ്രമണം ചെയ്യുന്ന കാസിനി ബഹിരാകാശ പേടകം അയച്ച ചിത്രങ്ങളില്‍ നിന്നാണ് ശാസ്‌ത്രജ്ഞര്‍ ഗ്രഹത്തില്‍ ദ്രാവക സാന്നിധ്യമുണ്ടെന്ന നിഗമനത്തില്‍ എത്തി ചേര്‍ന്നത്.
ടൈറ്റാന്റെ ദക്ഷിണ ധ്രുവ മേഖലയില്‍ ഈഥെയ്‌ന്‍ ദ്രാവകം നിറഞ്ഞ ഒരു തടാകം സ്ഥിതി ചെയ്യുന്നതായും നാസ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്‍ഫ്രാറെഡ് പ്രകാശത്തെ ആഗിരണം ചെയ്യുകയും പ്രതിഫലിപ്പിയ്‌ക്കുകയും ചെയ്യുന്നതില്‍ നിന്നാണ് ദ്രാവകത്തിലെ ഘടകങ്ങളെ വേര്‍തിരിച്ചറിഞ്ഞത്.
സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ ജീവന്‍ നിലനില്‌ക്കാന്‍ ശാസ്‌ത്രജ്ഞര്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‌പിച്ചിട്ടുള്ള ബഹിരാകാശ ഗോളങ്ങളിലൊന്നാണ് ടൈറ്റാന്‍.












Click it and Unblock the Notifications