വിക്ടോറിയ രാജ്ഞിയുടെ അടിവസ്ത്രത്തിന് 9000 ഡോളര്‍
ടൊറന്റോ: 107 വര്‍ഷം മുമ്പ് അന്തരിച്ച ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ അടിവസ്‌ത്രങ്ങള്‍ 9,000 ഡോളറിന് ലേലത്തില്‍ പോയി.
കാനഡയില്‍ നിന്നുള്ള 59കാരിയായ ബാര്‍ബറ റഷ് ആണ് രാജ്ഞിയുടെ അടിവസ്‌ത്രങ്ങള്‍ മോഹ വിലയ്‌ക്ക് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിലെ ഡെര്‍ബിയാണ് രാജ്ഞിയുടെ അടിവസ്‌ത്രങ്ങള്‍ ലേലത്തില്‍ വെച്ചത്.
ലേലത്തില്‍ റഷ്യ, ഹോങ്കോങ്, ന്യൂയോര്‍ക്ക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ പണക്കാര്‍ നിരന്നുവെങ്കിലും അവരെയെല്ലാം കീഴടക്കി ബാര്‍ബറ രാജ്ഞിയുടെ അടിവസ്‌ത്രങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.
1819ല്‍ ജനിച്ച വിക്ടോറിയ രാജ്ഞി 18 വയസ്സില്‍ രാജ്ഞിയാകുകയും 1901ല്‍ മരണം സംഭവിയ്‌ക്കുന്നതു വരെ പദവിയില്‍ തുടരുകയും ചെയ്‌തിരുന്നു. 'എക്‌സ്‌പ്രസ് ഓഫ് ഇന്ത്യ' എന്ന വിശേഷണവും ക്യൂന്‍ വിക്ടോറിയക്കുണ്ടായിരുന്നു.
വിക്ടോറിയയുടെ കാലത്തുള്ള ഒട്ടേറെ വസ്‌തുക്കള്‍ നേരത്തെ തന്നെ ബാര്‍ബറ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications