കേരളത്തില്‍ 4 ഐടി സെസ്സുകള്‍ക്ക് അനുമതി
ദില്ലി: സംസ്ഥാനത്തെ വിവരസാങ്കേതികവിദ്യാ രംഗത്തെ പുരോഗതിയ്‌ക്ക് വഴിയൊരുക്കിക്കൊണ്ട് നാല് പ്രത്യേക സാമ്പത്തിക മേഖല(സെസ്സ്)കള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
കേന്ദ്രവാണിജ്യ മന്ത്രാലയത്തിന് കീഴിലെ ബോര്‍ഡ് ഓഫ് അപ്രൂവല്‍സിന്റെ വെള്ളിയാഴ്‌ച ചേര്‍ന്ന യോഗമാണ് നാല് സെസ്സുകള്‍ക്ക് അനുമതി നല്‍കിയത്. വിവിധ സംസ്ഥാനങ്ങളിലായി 23 സെസ്സുകള്‍ക്കാണ് യോഗം അനുമതി നല്‍കിയത്.
കേരളത്തില്‍ കാസര്‍കോട്, തളിപ്പറമ്പ്, ചേര്‍ത്തല, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് ഐടി സെസ്സുകള്‍ സ്ഥാപിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡിന്റെ കീഴിലാണ് നാല് സ്സെുകളും.
തളിപ്പറമ്പില്‍ സൈബര്‍ പാര്‍ക്ക് മാതൃകയിലും മറ്റിടങ്ങളില്‍ ഇന്‍ഫോപാര്‍ക്ക് മാതൃകയിലുമാണ് സെസ്സുകള്‍ സ്ഥാപിക്കുക. നാലിടങ്ങളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2008ല്‍ത്തന്നെ തുടങ്ങും. മൂന്നു വര്‍ഷത്തിനകം ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
വരുന്ന മുന്ന് വര്‍ഷത്തിനകം നേരിട്ടുള്ള പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications