ഓണക്കാലത്ത് കേരളത്തിന് 10,000 ടണ്‍ അരി നല്‍കും: പവാര്‍
ദില്ലി: ഓണക്കാലത്ത് കേരളത്തിന് 10,000 ടണ്‍ അരിയും 20,000 ടണ്‍ ഗോതമ്പും പ്രത്യേകമായി നല്‍കുമെന്ന് കേന്ദ്രമന്ത്രി ശരദ്‌പവാര്‍ അറിയിച്ചു. ഉത്സവകാലമെന്ന നിലയ്‌ക്കാണ് പ്രത്യേക വിഹിതം അനുവദിച്ചത്.
ഡിസംബര്‍ വരെ കേരളത്തിലെ എപിഎല്‍ കാര്‍ഡുടമകള്‍ക്ക് അരി നല്‍കില്ലെന്ന കേന്ദ്രതീരുമാനത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം തണുപ്പിക്കാനാണ് പവാര്‍ അരിയും ഗോതമ്പും അനുവദിച്ചതായി പ്രഖ്യാപിച്ചതെന്നാണ് സൂചന. റേഷന്‍ കടവഴി സ്‌പെഷല്‍ അരിയും ഗോതമ്പുമായിട്ടായിരിക്കും ഇത് വിതരണം ചെയ്യുകയെന്നാണ് കരുതുന്നത്.
അരി സംഭരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിലകുറഞ്ഞ രാഷ്ട്രീയ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പവാര്‍ പറഞ്ഞു. എന്‍സിപി നേതാവ് കെ മുരളീധരന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരുടെ ശുപാര്‍ശ പ്രകാരമാണ് കൂടുതല്‍ അരി വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കാത്ത പരിഗണനയാണ് കേരളത്തിന് നല്‍കുന്നത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കരാര്‍ കാലഹരണപ്പെട്ടതാണെന്ന മന്ത്രി സി ദിവാകരന്റെ പ്രസ്‌താവന അടിസ്ഥാനരഹിതമാണ്. ഇങ്ങനെയാണെങ്കില്‍ കേരളം എന്തുകൊണ്ടാണ് മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത്. കേന്ദ്രസര്‍ക്കാറുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചതാണ് കേരളത്തിന് തല്‍ക്കാലം അരി നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ കാരണം- അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications