മിസ്‌ഡ് കോള്‍ നിങ്ങളെ കുരുക്കിലാക്കും
തൃശൂര്‍: മൊബൈല്‍ ഫോണുകളില്‍ നിന്നും മിസ് കോളുകള്‍ നല്‍കി കളിക്കുന്നത് മിക്കവര്‍ക്കും ഒരു ഹോബിയാണ്. പ്രധാനമായും വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഈ മിസ്‌ഡ് കോള്‍ ഭ്രമം നിലനില്‍ക്കുന്നത്. എന്നാല്‍ ഇനി മസ്‌ഡ് കോള്‍ നല്‍കി കളിക്കുന്നവര്‍ ശ്രദ്ധിക്കുക.
മിസ് കോളുകള്‍ ഒരു പക്ഷേ നിങ്ങളെ പൊലീസ് നീരീക്ഷണത്തിലാക്കും. വിദേശത്തുനിന്നും മിസ് കോളുകളോ ഫോണ്‍ കോളുകളോ വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചു. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും തയ്യാറായിക്കഴിഞ്ഞു.
പൊലീസിലെ സൈബര്‍ സെല്ലാണ് മൊബൈല്‍ ഫോണുകളിലെ വിദേശ കോളുകളും മിസ്‌ഡ് കോളുകളും നിരീക്ഷിക്കാന്‍ നടപടിസ്വീകരിച്ചിരിക്കുന്നത്. അഹമ്മദാബാദ്, ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് ഇന്റലിജന്‍സ് വിഭാഗം മൊബൈല്‍ ഫോണിലെ മിസ് കോളുകളും കോളുകളും നിരീക്ഷിക്കാന്‍ നടപടിയെടുക്കുന്നത്.
പാക്കിസ്‌താനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ മിസ് കോളുകളും ഫോണ്‍ കോളുകളും വരുന്നവരും ഇനി പൊലീസിന്റെ സ്ഥിരമായ നീരീക്ഷണത്തിലായിരിക്കും.
അഹമ്മദാബാദില്‍ സ്‌ഫോടനം നടക്കുന്നതിന് മൂന്നുമാസം മുമ്പ് ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു ഫോണ്‍കോളില്‍ നിന്നാണ് ഈ വിവരം ലഭിച്ചിരുന്നത്. ഇത് കാര്യമാക്കാതിരുന്നതിനാലാണ് സ്‌ഫോടനം നടക്കുകയും 53 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്‌തത്.












Click it and Unblock the Notifications