Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗസ്റ്റ്‌ 15ന്‌ കോഴിക്കോട്‌ ബോംബ്‌ സ്‌ഫോടനം നടക്കുമെന്ന്‌ ഭീഷണി

കോഴിക്കോട്‌ നഗരത്തില്‍ ബോംബ്‌ സ്‌ഫോടനം നടത്തുമെന്ന്‌ ഭീഷണിപ്പെടുത്തിക്കൊണ്ട്‌ പാക്കിസ്ഥാനില്‍ നിന്നും വന്ന മൊബൈല്‍ സന്ദേശം ആശങ്ക പരത്തി.

കോഴിക്കോട്‌, ചെന്നൈ, കുവൈത്ത്‌, കൊല്ലം ജില്ലയിലെ ചാരുംമൂട്‌ എന്നിവിടങ്ങളിലെ മൊബൈല്‍ ഫോണുകളിലേയ്‌ക്കാണ്‌ വെള്ളിയാഴ്‌ച രണ്ടുതവണ ഭീഷണി എംഎംഎസുകള്‍ വന്നത്‌. കുവൈത്തില്‍ ജോലിചെയ്യുന്ന തിരൂര്‍ സ്വദേശി ഷുക്കൂര്‍, ചെന്നൈയിലെ ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടര്‍ ബിമല്‍ റോയ്‌, ചാരുംമൂട്‌ ഇടക്കുന്നം തടത്തലയ്യത്ത്‌ മുകേഷ്‌ എന്നിവരുടെ മൊബൈല്‍ ഫോണിലേയ്‌ക്കും കോഴിക്കോട്‌ സിറ്റി കണ്‍ട്രോള്‍ റൂമിലെ ടോള്‍ഫ്രീ നമ്പറിലേയ്‌ക്കുമാണ്‌ ഭീഷണി സന്ദേശം എത്തിയത്‌.

ആഗസ്റ്റ്‌ ആദ്യവാരത്തില്‍ സ്‌ഫോടനം നടക്കുമെന്നായിരുന്നു ആദ്യ സന്ദേശം. ഇതുകഴിഞ്ഞ്‌ ഏതാനും മിനിറ്റുകള്‍ക്കുശേഷം ആഗസ്റ്റ്‌ 15ന്‌ സ്‌ഫോടനമുണ്ടാകുമെന്ന്‌ പറഞ്ഞ്‌ മറ്റൊരു സന്ദേശം കൂടി വന്നു. വ്യത്യസ്‌ത നമ്പറുകളില്‍ നിന്നാണ്‌ സന്ദേശമെത്തിയത്‌. ഇവ അടുത്തടുത്ത നമ്പറുകളാണെന്ന്‌ പൊലീസ്‌ അറയിച്ചു.

ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ രണ്ടു സന്ദേശങ്ങളും ഒരാള്‍ തന്നെ അയച്ചതാകാനാണ്‌ സാധ്യത. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ബോംബ്‌ ഭീഷണിയുണ്ടായ സാഹചര്യത്തില്‍ ബോംബ്‌ സ്‌ക്വാഡും, ഡോഗ്‌ സ്‌ക്വാഡും റയില്‍വേ സ്‌റ്റേഷന്‍, പാളയം, കെഎസ്‌ആര്‍ടിസി, മൊഫ്യൂസില്‍ ബസ്‌ സ്റ്റാന്റ്‌ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

വ്യാഴാഴ്‌ച രാത്രി 10.25നും വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ 1.05നുമായി രണ്ടുസന്ദേശങ്ങളാണ്‌ ബിമല്‍ റോയിക്ക്‌ ലഭിച്ചത്‌. ബോംബ്‌ ബ്ലാസ്‌റ്റ്‌ ഇന്‍ കാലിക്കറ്റ്‌ പ്ലാന്‍ഡ്‌ ഓണ്‍ 15 ആഗസ്‌റ്റ്‌ സെലിബറേറ്റ്‌ ബോംബ്‌ ബ്ലാസ്‌റ്റ്‌-കോണ്‍ടാക്ട്‌, ഐഎസ്‌ഐ ഏജന്റ്‌ എന്നിങ്ങനെയാണ്‌ മൊബൈലില്‍ വന്ന സന്ദേശം,. ഇതിനെത്തുടര്‍ന്ന്‌ ബിമല്‍റോയി സിറ്റി പൊലീസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+