Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നവരില്‍ മായാവതിയും

Mayawatiദില്ലി: രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നുള്ള നികുതി ദായകരില്‍ മുന്‍പന്തിയില്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതി. രാജ്യത്ത്‌ ഏറ്റവും അധികം നികുതി നല്‍കുന്ന ആദ്യത്തെ 20പേരില്‍ മായാവതി ഉള്‍പ്പെടുന്നതായി വരുമാന നികുതി വകുപ്പിന്റെ കണക്കുകള്‍ ഉദ്ധരിച്ച്‌ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

മായാവതിയുടെ ഈ വര്‍ഷത്തെ വാര്‍ഷിക വരുമാനം 75-80 കോടി ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. 2007-08 വര്‍ഷത്തില്‍ 26.26 കോടി രൂപയാണ്‌ മായാവതി ആദായനികുതിയിനത്തില്‍ അടച്ചത്‌.

ചലച്ചിത്ര രംഗത്തുനിന്നുള്ള നികുതി ദായകരുടെ ഇടയില്‍ ബോളിവുഡ്‌ സൂപ്പര്‍താരം ഷാരൂഖ്‌ ഖാനാണ്‌ ഒന്നാം സ്ഥാനത്തുള്ളത്‌. ഏറ്റവും കൂടുതല്‍ ആദായ നികുതി അടയ്‌ക്കുന്ന 200 പേരുള്‍പ്പെട്ട പട്ടികയില്‍ ഖാന്‍ 13ാം സ്ഥാനത്താണ്‌. ഈ പട്ടികയില്‍ മായാവതിയേക്കാള്‍ അഞ്ച്‌ സ്ഥാനം മുന്നിലുള്ള ഷാരൂഖ്‌ നികുതിയിനത്തില്‍ നല്‍കിയത്‌ 34.2കോടി രൂപയാണ്‌.

പട്ടികയില്‍ നാല്‍പതാം സ്ഥാനത്തുള്ള അക്ഷയ്‌ കുമാറാകട്ടെ 13.5 കോടിയാണ്‌ നികുതിയിനത്തില്‍ നല്‍കിയത്‌. ക്രിക്കറ്റ്‌ താരങ്ങളില്‍ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്‌ മുന്നില്‍. 88ാം സ്ഥാനത്തുനില്‍ക്കുന്ന സച്ചിന്റെ ആദായനികുതി 8.8കോടി രൂപയാണ്‌. സച്ചിന്‌ തൊട്ടുപിന്നിലാണ്‌ ബിര്‍ളയുടെ സ്ഥാനം.

വ്യവസായ പ്രമുഖരായ അംബാനി സഹോദരന്മാര്‍ ആദ്യ 200 പേരുടെ പട്ടികയില്‍ ഇടം നേടിയിട്ടില്ല. എന്നാല്‍ അംബാനിമാരുടെ അമ്മ കോകില ബെന്‍ പട്ടികയില്‍ 195ാം സ്ഥാനത്തുണ്ട്‌. 4.46കോടിരൂപയാണ്‌ ഇവര്‍ ആദായനികുതിയായി നല്‍കിയത്‌.

രാജ്യത്തെ ഏറ്റവും വലിയ വരുമാന നികുതി ദായകന്‍ ദില്ലിയില്‍ നിന്നുള്ളയാളാണ്‌. നികുതിയിനത്തില്‍ 121 കോടി രൂപ നല്‍കിയ ഇദ്ദേഹത്തിന്റെ പേര്‌ വെളിപ്പെടുത്തിയിട്ടില്ല.

പട്ടികയിലെ ആദ്യ പത്തില്‍ അഞ്ചുപേര്‍ മുംബൈയില്‍ നിന്നും രണ്ടു പേര്‍ ദില്ലിയില്‍ നിന്നുമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐശ്വര്യറായ്‌(5.6കോടി) അഭിഷേക്‌ ബച്ചന്‍(5.5കോടി, അമീര്‍ഖാന്‍(4.72കോടി)സഞ്‌ജയ്‌ ദത്ത്‌ (5.8 കോടി), സല്‍മാന്‍ഖാന്‍(7കോടി) തുടങ്ങിയവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+