അച്യുതാനന്ദനെ വധിക്കുമെന്ന് വ്യാജ സന്ദേശം
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ വധിക്കുമെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വ്യാജ ഭീഷണി ലഭിച്ചു. സംഭവത്തെത്തുടര്‍ന്ന് ഒരാളെ കസ്‌റ്റഡിയിലെടുക്കുകയും പിന്നീട് ഇയാള്‍ക്ക് ഭീഷണിയുമായി ബന്ധമില്ലെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് വിട്ടയയ്‌ക്കുകയും ചെയ്‌തു.
കാട്ടാക്കട മാറനല്ലൂര്‍ അല്‍ഫാ ട്യൂട്ടോറിയല്‍ കോളെജിലെ കോയിന്‍ ബൂത്തില്‍ നിന്നാണ് അജ്ഞാതന്റെ ഭീഷണി വന്നത്. പ്രധാനമന്ത്രി അച്യുതാനന്ദനെ വധിക്കുമെന്നായിരുന്നു ഫോണ്‍ ചെയ്‌തയാള്‍ പറഞ്ഞത്.
കണ്‍ട്രോള്‍ റൂമിലെ 100 എന്ന നമ്പറിലേയ്‌ക്കാണ് ഫോണ്‍ സന്ദേശം വന്നത്. ഇതിനെത്തുടര്‍ന്ന് ട്യൂട്ടോറിയല്‍ കോളെജ് നടത്തിപ്പുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്‌്‌ക്കുകയും ചെയ്‌തത്.
ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് കോയിന്‍ ബൂത്തില്‍ നിന്നും ഭീഷണിയെത്തിയത്. ട്യൂട്ടോറിയല്‍ കോളജിന്റെ ഫോണ്‍ നമ്പറില്‍ നിന്നുള്ള എക്‌സ്റ്റന്‍ഷനാണ് കോയിന്‍ ബൂത്തിലെ ഫോണും. ഫോണ്‍ സന്ദേശം വന്ന സമയത്ത് കോളെജില്‍ അധ്യാപകരോ വിദ്യാര്‍ത്ഥികളോ ഉണ്ടായിരുന്നില്ലെന്ന് നടത്തിപ്പുകാരന്‍ മൊഴി നല്‍കിയിട്ടുണ്ട്.
രാവിലെ ഏഴുമുതല്‍ ഒന്‍പതുവരെ പ്രവര്‍ത്തിക്കുന്ന കോളെജ് പിന്നീട് മൂന്നുരയ്‌ക്കാണ് വീണ്ടും തുറക്കുക. വൈകീട്ടത്തെ ക്ലാസ് കഴിയുമ്പോള്‍ കോയിന്‍ ബൂത്ത് ഓഫീസിനകത്തേയ്‌ക്ക് മാറ്റുകയാണ് പതിവ്.
കോളെജിന് മുന്നില്‍ ഓട്ടോ, ലോറി പാര്‍ക്കിങ് കേന്ദ്രാണ്. ഇവിടെ നിന്നുള്ള ആരെങ്കിലുമായിരിക്കും കബളിപ്പിക്കാനായി ഫോണില്‍ ഭീഷണിമുഴക്കിയതെന്നാണ് പൊലീസ് നിഗമനം.












Click it and Unblock the Notifications