മകളുടെ സംരക്ഷണം ആവശ്യപ്പെട്ട് മനോജ് കെ ജയന്‍ കോടതിയില്‍
കൊച്ചി: മകള്‍ കുഞ്ഞാറ്റയുടെ സ്ഥിരം സംരക്ഷണം ആവശ്യപ്പെട്ട് ചലച്ചിത്രതാരം മനോജ് കെ ജയന്‍ സമര്‍പ്പിച്ച കേസ് എറണാകുളം കുടുംബ കോടതി വിധി പറയുന്നതിനായി മാറ്റിവച്ചു.
ആഗസ്‌റ്റ് 16ലേയ്‌ക്കാണ് കുടുംബകോടതി ജഡ്‌ജി കേസ് മാറ്റിവച്ചത്. മനോജിനെതിരെ ഉര്‍വ്വശി ഫയല്‍ ചെയ്‌ത വിവാഹമോചനക്കേസ് ചെന്നൈ കോടതിയുടെ പരിഗണനയിലാണ്. കൊച്ചിയില്‍ കഴിയുന്ന മകളെ തന്റെ സംരക്ഷണത്തില്‍ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് മനോജ് ഹര്‍ജി നല്‍കിയത്.
കേസില്‍ ഉര്‍വശി ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് മനോജിനോട് ഏകപക്ഷീയതെളിവ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ശനിയാഴ്‌ച ഹാജരായ മനോജ് കോടതിയില്‍ തെളിവ് സത്യവാങ്‌മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications