12കാരന്‍ അമ്മയെ വെടിവച്ചുകൊന്നു
അരിസോണ: കലഹത്തെത്തുടര്‍ന്ന് പ്രകോപിതനായ പന്ത്രണ്ടുകാരന്‍ അമ്മയെ കൈത്തോക്കുകൊണ്ട് വെടിവച്ചു കൊന്നു.
അമേരിക്കയില്‍ മെക്‌സിക്കന്‍ അതിര്‍ത്തിയായ ഡഗ്ലസിലാണ് സംഭവം നടന്നത്. 34കാരിയായ സാറയാണ് മകന്റെ വെടിയേറ്റ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതശരീരത്തില്‍ ഒട്ടേറെത്തവണ നിറയൊഴിച്ചതിന്റെ പാടുകള്‍ കാണുന്നുണ്ട്. സംഭവസമയത്ത് കുട്ടിയുടെ അമ്മയും രണ്ടാനച്ഛനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
രക്ഷിതാക്കളുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കുട്ടി നിറയൊഴിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. പ്രായപൂര്‍ത്തിയെത്താത്തിനാല്‍ കുട്ടിയെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലേയ്‌ക്ക് മാറ്റിയിരിക്കുകയാണ്.
രക്ഷിതാക്കളും കുട്ടിയും തമ്മിലുണ്ടായ തര്‍ക്കത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications