Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്‌താന്‍ ഭീകരത അവസാനിപ്പിക്കണമെന്ന്‌ മന്‍മോഹന്‍

Manmohan Singhകൊളംബോ: സ്വന്തം മണ്ണില്‍ നിന്നുള്ള ഭീകരപ്രവര്‍ത്തനം അനുവദിക്കില്ലെന്ന വാഗ്‌ദാനം പാകിസ്‌താന്‍ പാലിക്കണമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ആവശ്യപ്പെട്ടു.

സാര്‍ക്ക്‌ ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി ഒരു അഭിമുഖത്തിലാണ്‌ പാകിസ്‌താന്റെ പഴയ വാഗ്‌ദാനം ഓര്‍മ്മിപ്പിച്ചത്‌. പാകിസ്‌താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ തന്റെ സര്‍ക്കാര്‍ കാര്യമായ പുരോഗതി കൈവരിച്ചതായി സിങ്‌ അവകാശപ്പെട്ടു.

പക്ഷേ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഭീകരതയില്‍നിന്നും മുക്തമായ ഒരു അന്തരീക്ഷം ആവശ്യമാണ്‌. കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ബോംബ്‌ സ്‌ഫോടനം ഉള്‍പ്പെടെ ഏറ്റവും ഹീനമായ ഭീകരതയാണ്‌ അടുത്തകാലത്ത്‌ ദക്ഷിണേഷ്യയില്‍ കണ്ടത്‌. ഭീകരപ്രവര്‍ത്തനം സമാധാന പ്രക്രിയ തടസ്സപ്പെടുത്തും- അദ്ദേഹം പറഞ്ഞു.

സുസ്ഥിരതയ്‌ക്ക്‌ ഭീഷണിയുയര്‍ത്തി ഏറ്റവും വലി ഭീഷണിയായ ഭീകരത വളര്‍ന്നിരിക്കുകയാണെന്ന്‌ പതിനാറാമത്‌ സാര്‍ക്ക്‌ സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ മന്‍മോഹന്‍ സിങ്‌ പറഞ്ഞു.

സാമൂഹിക ഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മതഭ്രാന്തിനെതിരെയും വിദ്വേഷണത്തിന്റെ തത്വസംഹിതകള്‍ക്കെതിരെയും ഒന്നിച്ചു പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. രണ്ടുദിവസത്തെ സാര്‍ക്ക്‌ സമ്മേളനത്തില്‍ ചര്‍ച്ചാവിഷയങ്ങളില്‍ പ്രഥമസ്ഥാനം ഭീകരതയ്‌ക്കാണ്‌.

ഇന്ത്യയ്‌ക്ക്‌ പുറമെ പാകിസ്‌താന്‍, ശ്രീലങ്ക, അഫ്‌ഗാനിസ്‌താന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ്‌, മാലെദ്വീപ്‌ എന്നീ രാജ്യങ്ങളാണ്‌ സാര്‍ക്ക്‌ അംഗങ്ങള്‍. വന്‍ സുരക്ഷാ സന്നാഹങ്ങള്‍ക്കിയില്‍ ആരംഭിച്ച സമ്മേളനം മന്‍മോഹന്‍സിംങ്‌ ഉത്‌ഘാടനം ചെയ്‌തു.

ബാംഗ്ലൂരിലും അഹമ്മദാബാദിലും നടന്ന സ്‌ഫോടനപരമ്പരകളുടെ പശ്ചാത്തലത്തില്‍ ഭീകരതയ്‌ക്കെതിരെ കൈക്കൊള്ളേണ്ട നടപടികളെപ്പറ്റിയാണ്‌ ഉത്‌ഘാടന പ്രസംഗത്തില്‍ മന്‍മോഹന്‍ സിങ്‌ സംസാരിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+