Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്ഷന്‍ ചിത്രങ്ങളില്‍ കോണ്ടത്തിനും റോള്‍!!

മുംബൈ: എയ്‌ഡ്‌സ്‌ ബാധയും മറ്റ്‌ ലൈംഗിക രോഗങ്ങളും പകരുന്നതും അനാവശ്യ ഗര്‍ഭധാരണവും തടയാം തുടങ്ങിയവയാണ്‌ ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണില്‍ കോണ്ടത്തിന്റെ പ്രയോജനങ്ങള്‍. എന്നാല്‍ കോണ്ടത്തിന്‌ ഇത്രയും ഉപയോഗങ്ങളേ ഉള്ളു എന്ന്‌ ചോദിക്കുന്നത്‌ ചലച്ചിത്ര രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരോടാണെങ്കില്‍ അവര്‍ തീര്‍ച്ചയായും അല്ലെന്ന മറുപടി മാത്രമേ പറയുകയുള്ളു.

കാരണം സിനിമാരംഗത്ത്‌ പ്രത്യേകിച്ചും ആക്ഷന്‍ ത്രില്ലറുകളില്‍ കോണ്ടത്തിനുള്ള പ്രാധാന്യം ചില്ലറയൊന്നുമല്ല. ഇത്തരം ചിത്രങ്ങളിലെ നായകനും വില്ലനുമൊന്നും കോണ്ടമില്ലാതെ അഭിനയിക്കാന്‍ വയ്യെന്നവസ്ഥയിലാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ നില്‍ക്കുന്നത്‌. ഏറ്റുമുട്ടല്‍ രംഗങ്ങളിലാണ്‌ കോണ്ടത്തിന്‌ റോളുള്ളത്‌.

അടിയും പിടിയും വെടിവെയ്‌പും നടക്കുന്നതിനിടയില്‍ രക്തം ചീറ്റിത്തെറിയ്‌ക്കുന്ന സീനുകള്‍ ചിത്രീകരിക്കുമ്പോഴാണ്‌ കോണ്ടങ്ങള്‍ ഉപയോഗിക്കുന്നത്‌. രക്തത്തിന്റെ നിറമുള്ള ദ്രാവകം നിറച്ച കോണ്ടങ്ങളാണ്‌ അടിക്കുമിടക്കുമിടയില്‍ രക്തം ചിന്തുന്നതിനായി ഉപയോഗിക്കുന്നത്‌. റിമോര്‍ട്ട്‌ കണ്‍ട്രോളിന്റെയും മറ്റും സഹായത്തോടെയാണ്‌ സംവിധായകര്‍ ഇത്തരത്തില്‍ കോണ്ടത്തില്‍ നിറച്ച രക്തനിറമുള്ള ദ്രാവകം ചിതറിച്ച്‌ രംഗത്തിന്‌ കൊഴുപ്പുകൂട്ടുന്നത്‌.

ബോളുവിഡ്‌ ചിത്രങ്ങളിലൊക്കെ ഇപ്പോള്‍ ഇറക്കുമതി ചെയ്‌ത കോണ്ടങ്ങളാണ്‌ ഇത്തരം ആക്ഷന്‍ ചിത്രീകരണത്തിനായി ഉപയോഗിക്കുന്നത്‌. താരങ്ങള്‍ ചാടുമ്പോഴും മറിയുമ്പോഴുമൊന്നും ഇത്തരം കോണ്ടങ്ങള്‍ പെട്ടെന്ന്‌ പൊട്ടിപ്പോവില്ല എന്നതുതന്നെയാണ്‌ ഇതിന്‌ കാരണം. കോണ്ടം ഉപയോഗിക്കാന്‍ തുടങ്ങുന്നതിന്‌ മുമ്പ്‌ ഇത്തരം അവസരങ്ങളില്‍ ചെറിയ ബലൂണുകളായിരുന്നുവത്രേ ഉപയോഗിച്ചിരുന്നത്‌.

എന്നാല്‍ ഇത്തരം ചെറു ബലൂണുകള്‍ അവിചാരിതമായി പൊട്ടിപ്പോവുകയും മറ്റും ചെയ്യുമ്പോള്‍ ജോലിഭാരം കൂടുകയും സമയനഷ്ടമുണ്ടാവുകയും ചെയ്യുന്നുവെന്നും കോണ്ടങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാവുന്നില്ലെന്നുമാണ്‌ 1980-90കാലഘട്ടങ്ങളില്‍ സംവിധായകന്‍ വീരു ദേവ്‌ഗണിന്റെ അസസ്‌റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന ഗുര്‍ബചന്‍ സിങ്‌ പറയുന്നത്‌. എന്നാല്‍ ആരാണ്‌ ഇത്തരം രംഗങ്ങളില്‍ കോണ്ടങ്ങള്‍ ഉപയോഗിക്കാമെന്ന കാര്യം കണ്ടെത്തിയതെന്ന്‌ തനിക്കറിയില്ലെന്നും ഇദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+