കൊല്‍ക്കത്തയില്‍ സ്‌ഫോടനം; നാലു മരണം
കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയിലെ ചിത്‌പൂരിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു വയസ്സുള്ള കുട്ടിയുള്‍പ്പെടെ നാലുപേര്‍ മരിച്ചു. ഒമ്പതുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
സുതനതി ചേരിയിലെ സര്‍വ്വമംഗളഘട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ ഞായറാഴ്‌ച വൈകീട്ടാണ് സ്‌ഫോടനമുണ്ടായത്. പാഴ് വസ്‌തുക്കള്‍ ശേഖരിക്കുന്നവര്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നും പ്ലാസ്റ്റിക് പെറുക്കുമ്പോഴാണ് സ്‌ഫോടനം നടന്നതെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണല്‍ സുബ്രത നാരായണ്‍ സര്‍ക്കാര്‍ പറഞ്ഞു.
മാലിന്യക്കൂമ്പാരത്തിലുണ്ടായിരുന്ന നാടന്‍ ബോംബുകളാണ് പൊട്ടിയത്. പ്ലാസ്റ്റിക് പെറുക്കുന്നതിനിടയില്‍ ബോംബ് കണ്ടെത്തിയെങ്കിലും എന്താണെന്ന് മനസ്സിലാകാതെ പൊട്ടിക്കാന്‍ ശ്രിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കരുതിക്കൂട്ടി നടത്തിയ ആക്രമണമല്ല ഇതെന്നാണ് പൊലീസ് നിഗമനം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications