Get Updates
Get notified of breaking news, exclusive insights, and must-see stories!

നൈനാദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട്‌ 146 പേര്‍ മരിച്ചു

Temple tragedyബിലാസ്‌പൂര്‍: ഹിമാചല്‍ പ്രദേശിലെ ബിലാസ്‌പൂര്‍ ജില്ലയിലുള്ള നൈനാദേവി ക്ഷേത്രത്തില്‍ ഉരുക്കുവേലി തകര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ 146 തീര്‍ത്ഥാടകര്‍ മരിച്ചു. മരിച്ചവരില്‍ 30പേര്‍ കുട്ടികളും 38പേര്‍ സ്‌ത്രീകളുമാണ്‌. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ്‌ സൂചന.

മരിച്ചവരില്‍ ഏറെപ്പേരും സമീപ സംസ്ഥാനമായ പഞ്ചാബില്‍ നിന്നുമെത്തിയ തീര്‍ത്ഥാടകരാണെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെയാണ്‌ സംഭവം നടന്നത്‌. വിശേഷദിവസമായതിനാല്‍ ക്ഷേത്രത്തില്‍ വന്‍തിരക്ക്‌ അനുഭവപ്പെട്ടിരുന്നു.

തിരക്കുമൂലമുണ്ടായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ ക്ഷേത്രകവാടത്തിലേയ്‌ക്കുള്ള ഉരുക്കുവേലി തകര്‍ന്നതാണ്‌ ദുരന്തകാരണമെന്ന്‌ അധികൃതര്‍ പറഞ്ഞു. വേലി തകര്‍ന്നപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിന്‍മുകളില്‍നിന്ന്‌ ഏതാനും പേര്‍ താഴേയ്‌ക്ക്‌ വീണു. ഇതുകണ്ട്‌ പരിഭ്രാന്തരായ മറ്റുതീര്‍ത്ഥാടകര്‍ നാലുപാടും ഓടാന്‍ തുടങ്ങിയതോടെ ദുരന്തം കനത്തതായി.

മണ്ണിടിഞ്ഞുവീണുവെന്ന അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന്‌ ജനങ്ങള്‍ തിക്കും തിരക്കുമുണ്ടാക്കിയതിനെത്തുടര്‍ന്നാണ്‌ ഉരുക്കുവേലി തകര്‍ന്നതെന്നാണ്‌ സൂചന. ദുരന്തസമയത്ത്‌ ആയിരക്കണക്കിന്‌ തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ സിംലയില്‍ നിന്നും 160കിലോമീറ്റര്‍ അകലെയാണ്‌ സംഭവസ്ഥലം.

കനത്ത മഴയും വാര്‍ത്താവിനിമയ അസൗകര്യങ്ങളും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഹിമാചലിലെ സുരക്ഷാ സേനകള്‍ക്ക്‌ പുറമെ പഞ്ചാബ്‌ പൊലീസും രക്ഷാപ്രവര്‍ത്തനത്തിന്‌ എത്തിയിട്ടുണ്ട്‌. പരുക്കേറ്റവരെ ഹിമാചലിലെയും പഞ്ചാബിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വീതി കുറഞ്ഞ റോഡിലൂടെ നാലു കിലോമീറ്റര്‍ മലകയറിയാണ്‌ ക്ഷേത്രത്തിലെത്തേണ്ടത്‌. ഇരുപത്തയ്യായിരത്തിലേറെപ്പേര്‍ ക്ഷേത്രത്തിലേയ്‌ക്കെത്താന്‍ മലകയറിയെന്നാണ്‌ ഏകദേശ കണക്ക്‌. ഇരുന്നൂറില്‍പ്പരമാളുകള്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. 90 പേരുടെ മരണം അധികൃതര്‍സ്ഥിരീകരിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+