Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി തോറ്റിടത്ത്‌ ഷാരൂഖിന്റെ മക്കള്‍ ജയിച്ചു

Sharukh Khan
ദില്ലി: ബോളിവുഡിലെ പ്രശസ്‌തനായ ചെയിന്‍സ്‌മോക്കര്‍ ഷാരൂഖ്‌ ഖാനോട്‌ പുകവലി നിര്‍ത്താന്‍ കേന്ദ്രആരോഗ്യമന്ത്രി അന്‍പുണി രാംദാസ്‌ ആവശ്യപ്പെട്ടതും വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ടെന്ന്‌ ഷാരൂഖ്‌ മറുപടി നല്‍കിയതുമെല്ലാം വാര്‍ത്തയായിരുന്നു.

എന്നാല്‍ മന്ത്രി തോറ്റിടത്ത്‌ ഷാരൂഖിന്റെ മക്കള്‍ വിജയം നേടിയിരിക്കുന്നു. മക്കള്‍ക്ക്‌ പുകവലിയോട്‌ വിരോധമായതിനാല്‍ ഷാരൂഖ്‌ ഇരുപത്‌ വര്‍ഷം പഴക്കമുള്ള തന്റെ ശീലം നിര്‍ത്താനൊരുങ്ങുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബില്ലു ബാര്‍ബര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി പൊള്ളിച്ചിയിലെത്തിയപ്പോള്‍ ഒരു പ്രമുഖ മലയാളപത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഷാരൂഖ്‌ വലി നിര്‍ത്താനുള്ള തന്റെ തീരുമാനം വെളിപ്പെടുത്തിയത്‌.

കുട്ടികളെക്കരുതിയാണ്‌ ഞാന്‍ പുകവലി നിര്‍ത്താന്‍ തീരുമാനിച്ചത്‌. ഞാന്‍ വലിക്കുന്നത്‌ അവര്‍ക്ക്‌ ഇഷ്ടമല്ല. അതൊരു ഭാഗ്യമായാണ്‌ ഞാന്‍ കരുതുന്നത്‌. അവര്‍ക്ക്‌ പരാതിയില്ലെങ്കില്‍ ഞാന്‍ വലി തുടരുമായിരുന്നു.

മന്ത്രി ഇക്കാര്യം പരസ്യമായി പറഞ്ഞു. ഞാന്‍ വലിനിര്‍ത്തിയാല്‍ അദ്ദേഹത്തിനും സന്തോഷമാകും. ഞാന്‍ കാരണം ഒരാള്‍ കൂടി സന്തോഷിക്കുന്നുവെന്നത്‌ എനിയ്‌ക്കും കൂടുതല്‍ സന്തോഷം നല്‍കുന്നു- ഷാരൂഖ്‌ പറഞ്ഞു.

ഒരു വിദേശയാത്രക്കിടെയാണത്രേ പുകവലി നിര്‍ത്തുന്നതിനെക്കുറിച്ച്‌ താരം ആലോചിച്ചത്‌. 17മണിക്കൂര്‍ നീണ്ട വിമാനയാത്രക്കിടയില്‍ ഒരിക്കല്‍പ്പോലും സിഗരറ്റ്‌ വലിച്ചില്ല. വലിക്കാതിരുന്നതുകൊണ്ട്‌ ഇദ്ദേഹത്തിന്‌ അസ്വസ്ഥതയൊന്നും തോന്നിയുമില്ലത്രേ. മുംബൈയിലെത്തി കാറില്‍ക്കയറിയപ്പോള്‍മാത്രമാണ്‌ തനിക്ക്‌ വലിക്കാന്‍ തോന്നിയതെന്നും പക്ഷേ അതൊരു വെപ്രാളമായിരുന്നില്ലെന്നും ഖാന്‍ പറയുന്നു.

ഇതില്‍നിന്നാണത്രേ തനിക്ക്‌ പുകവി നിര്‍ത്താന്‍ കഴിയുമെന്നകാര്യം ഷാരൂഖ്‌ മനസ്സിലാക്കുന്നത്‌. രണ്ടുമാസം കൊണ്ട്‌ പുകവലിയില്‍ നിന്നും മോചനം നേടുമെന്നാണ്‌ ഷാരൂഖ്‌ പറയുന്നത്‌. 22ാം വയസ്സിലാണത്രേ താരം ആദ്യമായി പുകവലിക്കുന്നത്‌.

കഴിഞ്ഞ ട്വന്റി ട്വന്റി ക്രിക്കറ്റ്‌ മത്സരത്തിനിടയില്‍ ഷാരൂഖ്‌ സ്റ്റേഡിയത്തിലിരുന്ന്‌ പുകവലിക്കുന്ന ദൃശ്യം മാധ്യമങ്ങളില്‍ കണ്ടപ്പോഴാണ്‌ രാംദോസ്‌ അദ്ദേഹത്തോട്‌ ജീവിതത്തിലും സ്‌ക്രീനിലും പുകവലിക്കുന്നത്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടത്‌. പൊതുസ്ഥലത്ത്‌ വച്ച്‌ പുകവലിച്ചതിന്‌ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ ടുബാക്കോ ഇറാഡിക്കേഷന്‍ ഷാറൂഖിനെതിരെ നിയമനടപടിസ്വീകരിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+