വീട്ടമ്മയ്‌ക്കുനേരെ ആസിഡ് ആക്രമണം
എഴുകോണ്‍: യുവതിയായ വീട്ടമ്മയ്‌ക്കു നേരെ ആസിഡ് ആക്രമണം. എഴുകോണ്‍ പോച്ചംകോണം പ്രമോദ് മന്ദിരത്തില്‍ പ്രമീള(31)ആണ് ആസിഡി ആക്രമണത്തിന് ഇരയായത്.
ആക്രമണത്തില്‍ പ്രമീളയുടെ മുഖത്തും നെഞ്ചിലും സാരമായി പരുക്കേല്‍ക്കുകയും കണ്ണുകള്‍ക്ക് തകരാറ് സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്. ശനിയാഴ്‌ച രാത്രിയാണ് പ്രമീളയ്‌ക്കുനേരേ ആസിഡ് ആക്രമണം നടന്നത്.
വീടിന്റെ അടുക്കളവാതിലിനോട് ചേര്‍ന്ന് തറയിലിരുന്ന ആഹാരം പാകം ചെയ്യുകയായിരുന്ന പ്രമീളയുടെ മുഖത്തേയ്‌ക്ക് പതുങ്ങിയെത്തിയ അക്രമി ആസിഡ് ഒഴിച്ചശേഷം ഓടിമറയികുയായിരുന്നു.
സ്വകാര്യ കശുവണ്ടി കയറ്റുമതി സ്ഥാപനത്തിലെ ജോലിക്കാരിയാണ് പ്രമീള. ഭര്‍ത്താവ് നേരത്തേ മരിച്ചുപോയ പ്രമീളയ്‌ക്ക് മാതാപിതാക്കള്‍ക്കം മക്കള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന പ്രമീളയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഴുകോണ്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications