മിച്ചഭൂമി തട്ടിപ്പുകാരെ വി.എസ് സംരക്ഷിക്കുന്നു ഉമ്മന്‍ചാണ്ടി

ആര്‍ ബ്ലോക്കിലെ മിച്ചഭൂമി ഭൂമാഫിയയ്‌ക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. മിച്ചഭൂമി വീണ്ടെടുത്ത് അവകാശികള്‍ക്ക് തിരികെ നല്‍കുകയും അവിടെ കൃഷിയിറക്കാന്‍ അടിസ്ഥാനസൗകര്യം ഒരുക്കുകയും ചെയ്‌തില്ലെങ്കില്‍ തൊഴിലാളികലെ പങ്കെടുപ്പിച്ച് സമരം തിരുവനന്തപുരത്തേയ്‌ക്ക് വ്യാപിപ്പിയ്‌ക്കും.
നിയമസഭയില്‍ വിഷയം ഉന്നയിച്ചപ്പോള്‍ സ്വന്തം അനുയായികള്‍ കാണിച്ച വഞ്ചനയെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടിയില്ല. അദ്ദേഹത്തിന്റെ മൗനവും സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വവും അവസാനിപ്പിയ്‌ക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസിസിയുടെ നേതൃത്വത്തില്‍ മിച്ചഭൂമി വീണ്ടെടുക്കല്‍ സമരസമിതി നടത്തിയ ആലപ്പുഴ കളക്ടറേറ്റ് ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.












Click it and Unblock the Notifications