എട്ടുകളുടെ സംഗമദിനത്തില്‍ ഭാഗ്യം തേടുന്നവര്‍
മോസ്‌കോ: കല്യാണം കഴിയ്‌ക്കാന്‍ ആഗസ്‌റ്റ് എട്ടുപോലെ നല്ലൊരു ദിവസം ഉടനെയൊന്നും കിട്ടില്ലെന്ന മട്ടിലാണ് റഷ്യക്കാര്‍. ആഗസ്‌റ്റ് എട്ടിന് വെള്ളിയാഴ്‌ച വിവാഹം ചെയ്യാനായി ഇവിടത്തെ മിക്ക രജിസ്‌ട്രാര്‍ ഓഫീസുകളിലും വന്‍ തിരക്കായിരിക്കും അനുഭവപ്പെടുക.
സാധാരണ വെള്ളിയാഴ്‌ചകളില്‍ 900ത്തിനും 1000ത്തിനുമിടിയല്‍ വിവാഹങ്ങളാണ് ഇവിടെ നടക്കാറുള്ളത്. എന്നാല്‍ ഓഗസ്‌റ്റ് എട്ടിന് വിവാഹിതരാകാന്‍ വേണ്ടി 1,675 അപേക്ഷകളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നതെന്ന് മോസ്‌കോയിലെ രജിസ്‌റ്റാര്‍ ഓഫീസ് വക്താവ് യെവ്‌ഗേനിയ സ്‌മിര്‍നോവ പറഞ്ഞു.
മൂന്ന് എട്ടുകള്‍ സ്വാഭാവികമായി ഒന്നിക്കുന്ന യാദൃശ്ചികതയാണ് ഈ തീയതിയില്‍ വിവാഹിതരാകാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത. ് ഒത്താല്‍ നാല് എട്ടുകളുടെ സംഗമമായി തങ്ങളുടെ വിവാഹത്തെ മാറ്റാന്‍ ശ്രമിക്കുന്നവരും കുറവല്ല. എട്ടാംതിയതി രാവിലെ എട്ടുമണിയ്‌ക്കുതന്നെ വിവാഹം ചെയ്‌താല്‍ അത് നാല് എട്ടുകളുടെ സംഗമമായി മാറും.
സ്വതേ വലിയ തിരക്കില്ലാത്ത വേനലവധിക്കാലത്താണ് കല്യണത്തിരക്കുമായി ഓഗസ്‌റ്റ് എട്ട് എത്തിച്ചേരുന്നതെന്നതുകൊണ്ടുതന്നെ രജിസ്‌റ്റാര്‍ ഓഫീസ് ജീവനക്കാര്‍ക്കെല്ലാം ജോലിത്തിരിക്കാണ്. മൂന്നെട്ടുകള്‍ ചേര്‍ന്നുവരുന്ന ദിനത്തില്‍ വിവാഹം ചെയ്‌താല്‍ ഭാഗ്യം വന്നുചേരുമെന്നാണ് പലരും വിശ്വസിക്കുന്നത്.
ഓഗസ്‌റ്റ് എട്ടിന് വിവാഹിതരാകാന്‍ വേണ്ടി റഷ്യയിലെ ചില നഗരങ്ങളിലെ രജിസ്‌ട്രാര്‍ ഓഫീസുകളില്‍ കിട്ടിയിരിക്കുന്ന അപേക്ഷകള്‍ സാധാരണ ദിവസങ്ങളുടേതിനേക്കാളും മൂന്നും നാലും ഇരട്ടി കൂടുതലാണ്.
2007 ജൂലൈയില്‍ ഇതേപോലെതന്നെ വിവാഹങ്ങളുടെ ഒരു മാമാങ്കമായിരുന്നു രാജ്യത്ത് നടന്നത്. അന്ന് മോസ്‌കോ നഗരത്തിലെ രജിസ്‌റ്റാര്‍ ഓഫീസില്‍ മാത്രം 43 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്‌തത്.
അന്ന് മൂന്ന് ഏഴുകള്‍ ചേര്‍ന്നുവരുന്നുവെന്നതായിരുന്നു ആളുകള്‍ കണ്ടെത്തിയ പ്രത്യേകത. മൂന്ന് ഏഴുകളുടെ സംഗമത്തിന് വിവാഹം ചെയ്‌ത് ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ വിവാഹമോചനം നേടിയവരും എട്ടുകളുടെ സംഗമത്തില്‍ വീണ്ടും വിവാഹിതരായി ഭാഗ്യപരീക്ഷണം നടത്താന്‍ ഒരുങ്ങുന്നുണ്ടെന്നും രജിസ്റ്റാര്‍ ഓഫീസുകളില്‍ കിട്ടിയ അപേക്ഷകള്‍ തെളിയിക്കുന്നു.












Click it and Unblock the Notifications