Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്‌ പ്രതിരോധ മന്ത്രാലയം അനുമതി

ദില്ലി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. ഇക്കാര്യം അറിയിച്ചുകൊണ്ട്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി തുറമുഖ മന്ത്രി എം വിജയകുമാറിന്‌ കത്ത്‌ നല്‍കി.

ഹൈദരാബാദ്‌ ആസ്ഥാനമായ ലന്‍കോ കൊണ്ടപ്പള്ളിയുടെ നേതൃത്വത്തിലുള്ള കണ്‍സോഷ്യത്തിനാണ്‌ നിര്‍മ്മാണച്ചുമതല. ലാന്‍കോ ഇന്‍ഫ്രാടെക്‌, മലേഷ്യന്‍ കമ്പനിയായ പെമ്പിനാന്‍ റെസായി എന്നിവയും കണ്‍സോഷ്യത്തില്‍ അംഗങ്ങളാണ്‌. മലേഷ്യന്‍ കമ്പനികൂടി ഉള്‍പ്പെട്ടതിനാല്‍ കണ്‍സോഷ്യം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും കേന്ദ്രത്തിന്‌ സമര്‍പ്പിച്ചിരുന്നു.

മൊത്തം 5348കോടി രൂപചെലവാകുമെന്ന്‌ കണക്കാക്കപ്പെടുന്ന പദ്ധതി ബിഒടി വ്യവസ്ഥയില്‍ നടപ്പാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. നേരിട്ട്‌ 5000 പേര്‍ക്കും പരോക്ഷമായി ഒന്നരലക്ഷം പേര്‍ക്കും തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണിത്‌. 30വര്‍ഷത്തേയ്‌ക്ക്‌ ബിഒടി വ്യവസ്ഥയില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട്‌ സംസ്ഥാന സര്‍ക്കാറിന്റേതാകും.

ജൂലൈ 29ന്‌ പ്രതിരോധ മന്ത്രാലയത്തില്‍ ചേര്‍ന്ന യോഗത്തിലാണ്‌ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്‌ അനുമതി നല്‍കാന്‍ തീരുമാനമായത്‌. നിര്‍മ്മാണത്തിന്‌ അനുമതി നല്‍കിക്കൊണ്ട്‌ ചില പ്രധാനനിബന്ധനകളും പ്രതിരോധ മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്‌.

എപ്പോള്‍ ആവശ്യപ്പെട്ടാലും നാവിക സേനയുടെ കപ്പലുകള്‍ക്ക്‌ തുറമുഖത്ത്‌ അടുക്കാന്‍ അനുമതി നല്‍കുക, തുറമുഖ ട്രസ്റ്റില്‍ നാവിക സേനയുടെ സതേണ്‍ കമാന്റിലെ ഒരു അംഗത്തെ ഉള്‍പ്പെടുത്തുക എന്നിവയാണ്‌ നിബന്ധനകള്‍.

തുറമുഖത്തിന്റെ സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സതേണ്‍ കമാന്റിലെ അംഗമായിരിക്കും നല്‍കുക. പദ്ധതി നടപ്പിലാക്കാനായി കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെയും ദേശീയ സുരക്ഷാ മന്ത്രാലയത്തിന്റെയും അനുമതി കൂടി ലഭിക്കണം.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+