ജയില്‍വളപ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ജയില്‍ അധികൃതര്‍ പിന്നീട് ഇവ പിഴുതു മാറ്റി നശിപ്പിച്ചു.
ജയില്‍ ആശുപത്രി ബ്ലോക്കിന് സമീപത്തുനിന്നാണ് വളര്‍ന്നുനില്‍ക്കുന്ന മൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ജയിലിനുള്ളില്‍ തടവുകാര്‍ ആരെങ്കിലും വലിക്കാന്‍ കൊണ്ടുവന്ന കഞ്ചാവില്‍ നിന്നും കായ് വീണ് മുളച്ചുവന്നതാണോ അതോ ആരെങ്കിലും നട്ടുവളര്‍ത്തിയതാണോ ഇവയെന്ന് വ്യക്തമല്ല.
ഇക്കാര്യം കണ്ടെത്താനായി അന്വേഷണം നടത്താന്‍ ഇനിയും നടപടികളായിട്ടില്ല. സെന്‍ട്രല്‍ ജയിലില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണ്. ജയില്‍ ഗെയ്‌റ്റിലൂടെയും മതിലിന് മുകളിലൂടെയും പുറത്തുനിന്നുള്ളവര്‍ എറിഞ്ഞുകൊടുത്തും മറ്റുമാണ് തടവുകാര്‍ക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ലഭിക്കുന്നത്.
ഈയടുത്തകാലത്ത് ജയിലില്‍ നടത്തിയ പരിശോധനയില്‍ നൂറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചശേഷം തടവുകാര്‍തമ്മില്‍ സംഘട്ടനം നടക്കുന്നതും ഇവിടെ പതിവാണ്.












Click it and Unblock the Notifications