ചെന്നിത്തലയ്‌ക്ക് അപേക്ഷ കൊടുത്തിട്ടില്ലെന്ന് മുരളീധരന്‍
തിരുവനന്തപുരം: യുഡിഎഫില്‍ ചേരാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്‌ക്ക് എന്‍സിപിയില്‍ നിന്നാരും അപേക്ഷ നല്‍കിയിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍. യുഡിഎഫില്‍ ചേരുന്നത് സംബന്ധിച്ചുള്ള തീരുമാനം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. ഒത്തുചേരല്‍ സംബന്ധിച്ച് പാര്‍ട്ടിയുടെ നയം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്‌ത് ഇക്കാര്യത്തില്‍ അനുയോജ്യമായ ഫോര്‍മുല തയ്യാറാക്കും- മുരളീധരന്‍ വ്യക്തമാക്കി.
മുരളീധരനുവേണ്ടി യുഡിഎഫ് തല്‍ക്കാലും വികസിപ്പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയുടെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആണവ കരാറിനെ അനുകൂലിച്ചതോടെ എല്‍ഡിഎഫില്‍ ചേരാനുള്ള പഴുതകളടഞ്ഞതോടെയാണ് കേരളത്തില്‍ യുഡിഎഫുമായി ഒത്തുചേരാനായി എന്‍സിപി കരുനീക്കിത്തുടങ്ങിയത്. എന്നാല്‍ യുഡിഎഫില്‍ ചേരാനായി മുരളീധരന്‍ നടത്തുന്ന ശ്രമങ്ങള്‍ പാര്‍ട്ടിയ്‌ക്കുള്ളില്‍ അഭിപ്രായവ്യത്യാസത്തിന് ഇടയാക്കിയിട്ടുണ്ടെന്നും ഇക്കാരണം ഒന്നുകൊണ്ടുമാത്രം പാര്‍ട്ടി പിളര്‍ന്നേയ്‌ക്കുമെന്നും സൂചനയുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications