Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്നണി തീരുമാനം ഓണത്തിന്‌ മുമ്പ്‌: മുരളീധരന്‍

കോഴിക്കോട്‌: എന്‍സിപിയുടെ മുന്നണിപ്രവേശനം ഓണത്തിന്‌ മുമ്പ്‌ ഉണ്ടാകുമെന്ന്‌ എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ കെ മുരളീധരന്‍. തുറക്കാത്ത വാതിലിന്‌ മുന്നില്‍ മുട്ടി ഇനിയും കാത്തിരിക്കാന്‍ എന്‍സിപി തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി എല്‍ഡിഎഫിനൊപ്പം നിന്ന എന്‍സിപിയെ പാര്‍ട്ടി അധ്യക്ഷന്‍ മാറിയതിന്റെ പേരില്‍ പുറത്താക്കിയത്‌ ഇരട്ടത്താപ്പാണ്‌. ആറ്‌ തവണ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും കഴിഞ്ഞ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്‌ത പിസി തോമസ്‌ ഇപ്പോഴും ഇടതുമുന്നണിയിലുണ്ട്‌- മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ദേശീയനേതൃത്വം കേരളത്തില്‍ പാര്‍ട്ടിയ്‌ക്ക്‌ ഗുണകരമായ തീരുമാനം കൈക്കൊള്ളും. ഇടതുപക്ഷം സംസ്ഥാനത്തും ദേശീയതലത്തിലും വ്യത്യസ്‌തനിലപാടുകളാണ്‌ കൈക്കൊള്ളുന്നത്‌. മഹാരാഷ്ട്രത്തില്‍ എന്‍സിപിയ്‌ക്കൊപ്പമാണെങ്കില്‍ തമിഴ്‌നാട്ടില്‍ ബിജെപിയോടൊപ്പമാണ്‌ സിപിഎം നില്‍ക്കുന്നത്‌.

കേന്ദ്ര വിരുദ്ധ സമരത്തിന്റെ പേരില്‍ കേരളത്തിന്‌ ഏറെ ഗുണകരമായ കാര്യങ്ങള്‍ ചെയ്‌ത പവാറിനെ വിമര്‍ശിയ്‌ക്കുന്നത്‌ എന്‍സിപി കയ്യുംകെട്ടി നോക്കിനില്‍ക്കില്ല- മുരളീധരന്‍ വ്യക്തമാക്കി.

എന്‍സിപി കോഴിക്കോട്‌ നോര്‍ത്ത്‌ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉത്‌ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

എന്‍സിപി യുഡിഎഫിനോട്‌ അടുക്കുന്നു

ഇതേസമയം യുഡിഎഫില്‍ ഇടം നേടാനുള്ള നീക്കം എന്‍സിപിയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയ്‌ക്കിടയാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ദേശീയതലത്തില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എന്‍സിപി കേരള ഘടകം യുഡിഎഫില്‍ ചേരാനുള്ള സാഹചര്യം ഏറിയതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്‌.

പഴയ എന്‍സിപി നേതാക്കളില്‍ ചിലരും കരുണാകരന്‍ കോണ്‍ഗ്രസിലേയ്‌ക്ക്‌ മടങ്ങിയപ്പോഴും എന്‍സിപിയില്‍ ഉറച്ചുനിന്ന ഉമ്മന്‍ചാണ്ടി വിരുദ്ധരുമാണ്‌ മരുളീധരന്റെ പുതിയ നീക്കങ്ങളില്‍ അസന്തുഷ്ടി പ്രകടിപ്പിക്കുന്നത്‌.

വേണമെങ്കില്‍ പാര്‍ട്ടി പിളര്‍ത്താന്‍വരെ ഇവരില്‍ ചിലര്‍ തയ്യാറേയേയ്‌ക്കുമെന്നാണ്‌ സൂചന. പുതിയ സാഹചര്യത്തില്‍ എന്തായാലും എല്‍ഡിഎഫില്‍ ചേരാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ്‌ എന്‍സിപിയെ യുഡിഎഫിലേയ്‌ക്ക്‌ അടുപ്പിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+