ഐഫോണ്‍ ഓഗസ്‌റ്റ് 21ന് ഇന്ത്യയില്‍
ദില്ലി: ഇനി അധികം കാത്തിരിയ്‌ക്കേണ്ട, കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന ഐഫോണ്‍ നിങ്ങളുടെ കൈകളിലെത്താന്‍ ഏതാനും ദിവസങ്ങള്‍ കൂടി മാത്രം.
ഓഗസ്‌റ്റ് 21ന് അര്‍ദ്ധരാത്രി മുതല്‍ ഐഫോണ്‍ ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ലഭ്യമാകും. ഭാരതി എയര്‍ടെല്‍ ആണ് ഐഫോണ്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിയ്‌ക്കുന്നത്.
ഫോണിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും മൊബൈലിന്റെ വില എത്രയാണെന്ന് എയര്‍ടെല്‍ വെളിപ്പെടുത്തിയിട്ടില്ല.
ഇതിനിടെ ഐഫോണ്‍ വിപണിയില്‍ എത്തിയ്‌ക്കാനുള്ള ശ്രമങ്ങള്‍ വോഡാഫോണും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഓഗസ്‌റ്റ് 18ന് ഐഫോണ്‍ പുറത്തിറക്കാന്‍ വോഡാഫോണ്‍ ശ്രമിയ്‌ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഈ വാര്‍ത്തകളോട് പ്രതികരിയ്‌ക്കാന്‍ വോഡാഫോണ്‍ വക്താക്കള്‍ വിസമ്മതിച്ചു. ഈ വര്‍ഷം തന്നെ ഐഫോണ്‍ ഇന്ത്യയിലെത്തിയ്‌ക്കുമെന്ന് നേരത്തെ വോഡാഫോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
3ജി, ജിപിഎസ് സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ച് കൊണ്ട് കൂടുതല്‍ വേഗമേറിയ ഐഫോണിന്റെ രണ്ടാം തലമുറ ഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍ അവതരിപ്പിയ്‌ക്കുന്നതെങ്കിലും ഐഫോണിന്റെ മുഴുവന്‍ സേവനങ്ങളും ലഭിയ്‌ക്കാന്‍ ഉപഭോക്താക്കള്‍ ഇനിയും കാത്തിരിയ്ക്കേണ്ടി വരും.
ഇന്ത്യയില്‍ ഒരു മൊബൈല്‍ സേവന ദാതാവും 3ജി നെറ്റ്‌വര്‍ക്കിലധിഷ്‌ഠിതമായ മൊബൈല്‍ സേവനം നല്‌കാത്തതിനാലാണത്. ചുരുങ്ങിയത് 2009ന്റെ ആദ്യ പകുതി കഴിഞ്ഞു മാത്രമേ ഇന്ത്യയില്‍ 3ജി നെറ്റ്‌വര്‍ക്ക് സംവിധാനം നിലവില്‍ വരുകയുള്ളൂ.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications