ഇന്ത്യയെ രക്ഷിക്കാന്‍ ദൈവത്തിനുമാകില്ല: കോടതി
ദില്ലി: ദൈവം നേരിട്ടിറങ്ങി വന്നാല്‍ പോലും ഈ രാജ്യത്തെ രക്ഷിയ്‌ക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം.
സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയ്യേറ്റക്കാരെ ശിക്ഷിയ്‌ക്കാന്‍ നിയമം കൊണ്ടു വരണമെന്ന നിര്‍ദ്ദേശം നടപ്പാക്കാത്തതിനെതിരെയാണ് കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
സര്‍ക്കാരിന് ഇത്തരമൊരു നിയമം കൊണ്ടു വരാന്‍ കഴിയില്ലെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നല്‌കിയ മറുപടിയാണ് കോടതിയെ ചൊടിപ്പിച്ചത്.
അധികാരക്കസേരയിലിരിയ്‌ക്കുമ്പോള്‍ കോടതിയെ വിമര്‍ശിയ്‌ക്കുന്നവര്‍ക്ക് ക്ലാര്‍ക്കുമാര്‍ നല്‌കുന്ന മറുപടിയ്‌ക്കപ്പുറം പോകാന്‍ കഴിയുന്നില്ലെന്നും ജസ്‌റ്റിസ് അഗര്‍വാള്‍, ജസ്‌റ്റിസ് സിംഗ് വി എന്നിവരുള്‍പ്പെടുന്ന രണ്ടംഗ ബെഞ്ച് കുറ്റപ്പെടുത്തി.












Click it and Unblock the Notifications