ടാറ്റ പിന്‍മാറില്ല; നാനോ പൂജക്ക് മുമ്പ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നിര്‍മ്മിയ്‌ക്കുന്ന നാനോ കാര്‍ ഫാക്ടറി പദ്ധതിയില്‍ നിന്ന് ടാറ്റ പിന്‍മാറിയെന്ന വാര്‍ത്ത പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചു.
ഒക്ടോബറില്‍ മഹാനവമിയ്‌ക്ക് മുമ്പ് നാനോ കാര്‍ സിംഗൂരിലെ ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും ബംഗാള്‍ വ്യവസായ മന്ത്രി നിരുപം സെന്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൃഷി ഭൂമി സംരക്ഷണ സമിതി നടത്തുന്ന തുടര്‍ച്ചയായ സമരത്തെ തുടര്‍ന്ന് പദ്ധതിയില്‍ നിന്നും ടാറ്റ ഗ്രൂപ്പ് പിന്‍വാങ്ങാന്‍ താത്‌പര്യം പ്രകടിപ്പിച്ച് സര്‍ക്കാരിന് കത്തെഴുതിയതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
വാര്‍ത്തയെപ്പറ്റി സര്‍ക്കാരിന് യാതൊരു വിവരവുമില്ലെന്ന് നിരുപം സെന്‍ പറഞ്ഞു. പ്ലാന്റിന്റെ 75 ശതമാനം നിര്‍മാണവും പൂര്‍ത്തിയായതായി ടാറ്റ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ രവികാന്ത് അടുത്തിടെ സിംഗൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അറിയിച്ചിരുന്നതായും മന്ത്രി വെളിപ്പെടുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications