സിമി നിരോധനം ട്രിബ്യൂണല്‍ നീക്കി
ദില്ലി: സ്‌റ്റുഡന്റസ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ട്രിബ്യൂണല്‍ നീക്കി.
സിമിയെ ഭീകര സംഘടനയായി കണക്കാക്കാന്‍ ഒരു തെളിവുമില്ലെന്ന് ദില്ലി ഹൈക്കോടതി ജഡ്‌ജി ഗീതാ മിത്തലിന്റെ നേതൃത്വത്തിലുള്ള ട്രിബ്യൂണല്‍ നിരോധനം നീക്കിക്കൊണ്ട് വ്യക്തമാക്കി. സിമിയെ നിരോധിയ്‌ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്‌തമാണെന്ന് 267 പേജുള്ള വിധി ന്യായത്തില്‍ ട്രിബ്യൂണല്‍ അഭിപ്രായപ്പെട്ടു.
സിമി തീവ്രവാദ സംഘടനായാണെന്നാരോപിച്ചു കൊണ്ട് 2001 ലാണ് കേന്ദ്ര സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചത്. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ അക്കൊല്ലം ഒരു ട്രിബ്യൂണല്‍ രൂപവത്‌ക്കരിയ്‌ക്കുകയും ചെയ്‌തിരുന്നു.
വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിയ്‌ക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. നിരോധനം ട്രിബ്യൂണല്‍ നീക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സിമിയെ ഒരു തീവ്രവാദ സംഘടനായായിട്ടു തന്നെയാണ് കാണുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications